ദോഹ: ചില കടകളിൽ എ.ടി.എം കാർഡുകൾ റീഡ് ചെയ്യാനുള്ള ഉപകരണമായ പേ ായൻറ് ഒാഫ് സെയിൽ ടെർമിനൽ (പി.ഒ.എസ്) ഇല്ലാത്തത് ഉപഭോക്താക്ക ൾക്ക് ദുരിതമാകുന്നു. ഇതിനാൽ പലപ്പോഴും എ.ടി.എം കാർഡ് സ്വീകരിക്കാ ത്തതിനാൽ സാധനങ്ങൾ വാങ്ങുേമ്പാൾ പണമായി തന്നെ ബിൽ നൽകാൻ നിർബന് ധിതരാകുന്നു. അടുത്തെങ്ങും എ.ടി.എം മെഷീനുകൾ ഇല്ലാത്ത സന്ദർഭങ്ങളി ൽ ഇത് കൂടുതൽ പ്രയാസമുണ്ടാക്കുന്നുമുണ്ട്.
ആയിരക്കണക്കിന് റിയാലിെൻറ ബിൽ അടക്കുേമ്പാഴും കറൻസിയായിതെന്ന അത് നൽകേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് ഉപഭോക്താക്കൾക്ക് പരാതിയുണ്ട്.
ചില റസ്റ്റാറൻറുകൾ, സർവിസ് സെൻററുകൾ, മൊൈബൽ-ഇലക്ട്രോണിക്സ് കടകൾ തുടങ്ങിയവയിലും ഇപ്പോഴും പി.ഒ.എസുകൾ ഇല്ല. 5000മോ പതിനായിരമോ റിയാൽ ബില്ല് ആകുന്ന ഘട്ടത്തിലെങ്കിലും മെഷീനുകൾ കടകളിൽ ഉപയോഗിക്കണമെന്നും അതിനുള്ള നടപടികൾ എടുക്കണമെന്നുമാണ് ഉപഭോക്താക്കളുടെ ആവശ്യം. മൊൈബൽ കടകൾ, ടയറുകൾ വിൽക്കുന്ന വലിയ കടകൾ, ലേബർ റിക്രൂട്ട്മെൻറ് ഒാഫിസുകൾ തുടങ്ങിയവയിൽ ഇടപാട് നടത്തുേമ്പാൾ മിക്കവാറും 16,000 റിയാൽ വരെയൊക്കെ ബിൽ ആകും. അപ്പോഴും പി.ഒ.എസ് ഉപയോഗിച്ച് എ.ടി.എം കാർഡ് വഴി പണം സ്വീകരിക്കാൻ ചിലർ വിമുഖത കാണിക്കുന്നുണ്ട്.
അൽവാബ് സ്ട്രീറ്റിലെ പല റസ്റ്റാറൻറുകളും ഇപ്പോഴും ഇത്തരം മെഷീനുകൾ ഉപയോഗിക്കുന്നില്ല. ഇക്കാര്യം ഏറെ തവണ ഉന്നയിക്കപ്പെട്ടതാണെന്ന് മുൻ സെൻട്രൽ മുനിസിപ്പൽ കൗൺസിൽ അംഗം ഹമദ് ലഹദാൻ അൽ മുഹന്നദി പറയുന്നു.
പല റിക്രൂട്ട്മെൻറ് ഒാഫിസുകളും അവരുടെ സേവനത്തിനുള്ള ബിൽ പണമായി തെന്ന വേണമെന്ന് പറയുകയാണ് പലപ്പോഴും. 15,000 റിയാൽ വരെ ബിൽ തുക വരുേമ്പാഴും ഇതാണ് അവസ്ഥ. ഒാരോ ഇടപാടിനും ബാങ്കുകൾ കമീഷൻ ഇൗടാക്കുന്നുണ്ടെന്നും ഇതിനാലാണ് ബാങ്ക് കാർഡുകൾ കടകളിൽ സ്വീകരിക്കാത്തതെന്നുമാണ് കടയുടമകളുടെ വാദം. വാണിജ്യ മന്ത്രാലയം, സെൻട്രൽ ബാങ്ക്, ബാങ്കുകൾ, ഖത്തർ ചേംബർ തുടങ്ങിയവ ഇടപെട്ട് ഇക്കാര്യം പരിഹരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.