ദോഹ: യാത്രക്കും ആരോഗ്യകരമായ ജീവിതരീതി എന്ന നിലയിലും സ്വദേശികളിലും താമസക്കാരിലും സജീവമായ ശീലമാണ് സൈക്ലിങ്. നേരത്തെ ഫിലിപ്പീനോകളും യൂറോപ്യൻസും ഉൾപ്പെടെയുള്ള താമസക്കാരിൽ ഒതുങ്ങിയിരുന്ന സൈക്ലിങ് ഇന്ന് മലയാളികൾ ഉൾപ്പെടെ ഖത്തറിലെ പ്രവാസി സമൂഹങ്ങളിൽ സജീവമാണ്.
വ്യായാമത്തിന്റെ ഗുണം കൂടി നൽകുന്ന സൈക്ലിങ് നല്ലതാണെങ്കിലും യാത്രക്കാർ സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ഓർമപ്പെടുത്തുകയാണ് ആഭ്യന്തര മന്ത്രാലയം. നേരത്തെയെല്ലാം വാരാന്ത്യ ദിനങ്ങളിൽ ദീർഘദൂര സൈക്ലിങ് റൈഡിനിറങ്ങുന്നവർ ദോഹയിലെയും മറ്റിടങ്ങളിലെയും പതിവുകാഴ്ചയായിരുന്നെങ്കിൽ സൈക്ലിങ് ട്രാക്കുകൾ സജീവമായ നാട്ടിലിപ്പോൾ ദിവസേന ഇത്തരം യാത്രക്കാരെ കാണാം.
രാവിലെയും വൈകുന്നേരങ്ങളിലുമായി ഓഫിസിലേക്കും തിരികെ വീട്ടിലേക്കും വരുന്നവർ മുതൽ പാർക്കിലേക്കും മറ്റു വിനോദങ്ങൾക്കുമായി സഞ്ചരിക്കുന്നവർ വരെ സൈക്ലിങ് ശീലമാക്കി.
എന്നാൽ, സ്വന്തവും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സൈക്ലിങ് യാത്രക്കാർ മാർഗനിർദേശം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.