ദോഹ: ഇന്ത്യയിൽനിന്ന് ഖത്തറിലേക്കുള്ള യാത്ര സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പുകൾ ഒരിക്കൽകൂടി ഓർമിപ്പിച്ച് ഇന്ത്യൻ എംബസി. വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് കുടുംബ, ടൂറിസ്റ്റ് വിസയിൽ ഖത്തറിലേക്ക് വരാൻ സാധിക്കില്ലെന്ന് എംബസി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കായി ഖത്തർ ഏർപ്പെടുത്തിയ യാത്രാനിബന്ധനകൾ സംബന്ധിച്ചാണ് അധികൃതർ വീണ്ടും ഓർമിപ്പിച്ചത്. കോവിഡ് സംബന്ധിച്ച യാത്രാനിബന്ധനകളിൽ പലഘട്ടങ്ങളിൽ ഇളവുകൾ നൽകിയെങ്കിലും സന്ദർശകവിസയിലെത്തുന്ന കുട്ടികളുടെ യാത്രകൾക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല. കുടുംബ സന്ദർശകവിസക്ക് അപേക്ഷിച്ച പലരും കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് എംബസി ആരോഗ്യമന്ത്രാലയത്തിെൻറ നിബന്ധന വീണ്ടും ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ഫിലിപ്പീൻസ് എന്നീ കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് ആഗസ്റ്റ് രണ്ട് മുതൽ പുതിയ യാത്രാനയമാണ് ഖത്തർ പിന്തുടരുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പുറത്തിറക്കിയ റെഡ്, യെല്ലോ, ഗ്രീൻ എന്നീ മൂന്ന് പട്ടികയിലും ഈ രാജ്യങ്ങളില്ല. കുട്ടികൾ ഉൾപ്പെടെ കുടുംബ സന്ദർശകവിസക്ക് അപേക്ഷിച്ച പലർക്കും സമീപകാലത്തായി വിസ അനുവദിക്കുന്നുണ്ട്. എന്നാൽ, ഇവർ വിമാന ടിക്കറ്റും ക്വാറൻറീൻ ഹോട്ടലും ബുക്ക് ചെയ്ത് എയർപോർട്ടിലെത്തുേമ്പാൾ യാത്ര മുടങ്ങുന്ന അവസ്ഥയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ, നാട്ടിൽ വെച്ചുതന്നെ യാത്ര മുടങ്ങുന്നു. അതേസമയം, ടിക്കറ്റിനും ഹോട്ടലിനുമായി മുടക്കിയ കാശുകൾ നഷ്ടമാവുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധിപേർ കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പരിഹാരംതേടി എംബസിയെയും മറ്റും ബന്ധപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, ഖത്തർ ഐഡി ഉള്ളവർക്കും കുടുംബ റെസിഡൻറ് വിസയുള്ളവർക്കും ക്വാറൻറീൻ ചട്ടങ്ങൾക്ക് വിധേയമായി നാട്ടിൽനിന്ന് മടങ്ങിയെത്താം. നിലവിൽ ഖത്തറിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് കോവിഡ് വാക്സിൻ നൽകുന്നത്.
ആഗസ്റ്റ് രണ്ടിന് പ്രാബല്യത്തിൽവന്ന യാത്രാമാനദണ്ഡ പ്രകാരം, ഖത്തറിൽനിന്ന് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും ഇവിടെനിന്ന് കോവിഡ് ബാധിച്ച് ഭേദമായവർക്കും ഇന്ത്യയിൽനിന്ന് മടങ്ങിയെത്തുേമ്പാൾ രണ്ട് ദിവസ ഹോട്ടൽ ക്വാറൻറീൻ വേണം. രണ്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധനാഫലം നെഗറ്റിവായാൽ പുറത്തിറങ്ങാം. ഖത്തറിന് പുറത്തുനിന്നും വാക്സിൻ എടുത്ത യാത്രക്കാർക്ക് 10 ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. ഓൺ അറൈവൽ, സന്ദർശകവിസയിലുള്ള യാത്രക്കാർക്കും 10 ദിവസ ക്വാറൻറീൻ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.