ദോഹ: ഇന്ത്യൻ എംബസിയും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിലും ചേർന്ന് എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികൾക്ക് ചെറുധാന്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തി. ഫെബ്രുവരി രണ്ടിന് സ്കൂൾ കാമ്പസിൽ ഖത്തർ ഐ.ബി.പി.സി പ്രസിഡന്റ് യു.എസ്. ജാഫർ സാദിഖ് പ്രഭാഷണം നടത്തി. ചെറുധാന്യങ്ങളുടെ ഗുണഗണങ്ങളെക്കുറിച്ച് അലേവിയ മെഡിക്കൽ സെന്ററിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ. റെനിത റിച്ചാർഡിന്റെ അവതരണമുണ്ടായിരുന്നു.
ഐ.ബി.പി.സി വൈസ് പ്രസിഡന്റ് കെ.പി. അഷ്റഫ്, ഐ.ബി.പി.സി മാനേജർ അനീഷ് ജോർജ് മാത്യു, അലേവിയ മെഡിക്കൽ സെന്റർ മാനേജർ അലൻ, പ്രിൻസിപ്പൽ മുഹമ്മദ് ഇൽയാസ് എന്നിവർ സംസാരിച്ചു. ജെൻസി ജോർജ്, സ്നേഹ രാമചന്ദ്രൻ പിള്ള, സിബി ഷാജി ജോൺ, ബിറ്റി വർഗീസ്, രമാ ദേവി, കെ.എസ്. രാജേഷ്, ഫെൻസി പത്രോസ് എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.