ദോഹ: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിെൻറ ഏഴാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഒക്ടോബർ 28 വരെ നീളുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ്, വുകൈർ എസ് ദാനിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് പ്ലാസ മാൾ (ഷോപ് നമ്പർ 91), ഗ്രാൻഡ് എക്സ്പ്രസ്, പ്ലാസ മാൾ (ഷോപ് നമ്പർ 170) ഏഷ്യൻ ടൗൺ എന്നിവിടങ്ങളിൽ നിരവധി ഉൽപന്നങ്ങൾക്ക് വൻ വിലക്കിഴിവ് നൽകും. അന്താരാഷ്ട്ര നിലവാരത്തിലും സൗകര്യത്തിലും ഡിസൈൻ ചെയ്ത ഗ്രാൻഡിൽ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി തിരഞ്ഞെടുക്കാൻ തരത്തിലാണ് ഓരോ വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്.
ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പ്രമുഖ ഡിസൈനർമാരുടെ വസ്ത്രശേഖരം, ഫുട്വെയർ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വ്യത്യസ്ത ശേഖരമാണുള്ളത്.ദിനേന ആകാശമാർഗമെത്തിക്കുന്ന പഴവർഗങ്ങൾ, പച്ചക്കറി, ഇറച്ചി, മീൻ തുടങ്ങിയവയും ഗ്രാൻഡിെൻറ പ്രത്യേകതയാണ്. ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലുമായി 65 ശാഖകളും ആറായിരത്തിലേറെ തൊഴിലാളികളും ഗ്രൂപ്പിന് കീഴിലുണ്ട്.
ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഓഫറുകൾ പ്രയോജനപ്പെടുത്തി ആഘോഷങ്ങളിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നതായി റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.