ദോഹ: അനുമതിയില്ലാതെ ഖത്തർ സമുദ്രാതിർത്തിയിൽ പ്രവേശിച്ച ബഹ്റൈൻ ബോട്ടുകൾ അതിർത്തി, തീരദേശ സുരക്ഷ വകുപ്പ് തടഞ്ഞു. ഫഷ്ത് അൽ ദിബാലിൽനിന്ന് വടക്കുപടിഞ്ഞാറ് ഭാഗത്തായി 5.25 നോട്ടിക്കൽ മൈൽ ദൂരത്തായാണ് ബഹ്റൈൻ ബോട്ടുകൾ തടഞ്ഞത്.
ഖത്തർ സമുദ്രാതിർത്തിയിൽ ബോട്ടുകളെത്തിയതിെൻറ വിശദീകരണം തേടി ബഹ്റൈനിലെ ഓപറേഷൻ റൂമുമായി കോസ്റ്റ്സ് ആൻഡ് ബോർഡർ സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് ബന്ധപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. ബോട്ടിലുള്ളവർക്ക് കേന്ദ്രവുമായി ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടതായും ബഹ്റൈൻ സമുദ്രാതിർത്തിയിൽവെച്ച് ബോട്ട് േബ്രക്ക് ഡൗൺ ആവുകയും ചെയ്തതായും ഇത് മടങ്ങുന്നതിൽ തടസ്സമായെന്നും ബോട്ടിലുള്ളവർ ഖത്തർ തീരദേശ സുരക്ഷ വകുപ്പിനോട് വ്യക്തമാക്കി.
ബഹ്റൈൻ ബോട്ടിലെ ക്യാപ്റ്റൻ ഖത്തർ അധികൃതരോട് തിരികെ പോകാൻ അനുമതി ചോദിച്ചു. ഒപ്പമുള്ള ബോട്ടിനെയും അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ബഹ്റൈനിലെ ഓപറേഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട് ബോട്ടുകൾക്ക് തിരികെ പോകുന്നതിന് അനുമതി നൽകിയതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.