ദോഹ: കോവിഡ്കാലത്ത് വീട്ടിൽ കൂടുതൽ സജീവമാവുകയാണ് ഖത്തറിൻെറ ലോകഹൈജമ്പ് താരം മുതസ് ഈസ ബര്‍ഷിം. എല്ലാവരും വീടുകളില്‍ കഴിയുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്താല്‍ കോവിഡ് 19നെ പരാജയപ്പെടുത്താനാകുമെന്ന് ലോകചാമ്പ്യന്‍ പറയുന്നു. നിലവിലുള്ള സാഹചര്യം എല്ലാവരേയും ബാധിക്കുന്നുണ്ട്. വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ നിന്നും തൊഴിലുകളില്‍ നിന്നുമുള്ള വ്യക്തികളെയാണ് ഇത് പല രൂപത്തിൽ ബാധിക്കുന്നത്.
കൊറോണ വൈറസ് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ഞങ്ങള്‍ ഓരോരുത്തരും അനുഭവിക്കുന്നുണ്ടെന്നും ബർഷിം പറഞ്ഞു.
ഈ ദിവസങ്ങളില്‍ സാധാരണ പരിശീലനങ്ങള്‍ ചെയ്യാന്‍ കഴിയില്ല. പുതിയ സാഹചര്യത്തില്‍ പരമാവധി ചെയ്യുകയും മികച്ചത് പ്രതീക്ഷിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.രണ്ടുതവണ ലോക ചാമ്പ്യനും 2016 റിയോ ഗെയിംസില്‍ വെള്ളി മെഡല്‍ ജേതാവുമാണ് മുതസ്.
തൻെറ ദിവസം പ്രാര്‍ഥനയിലൂടെയാണ് ആരംഭിക്കുന്നത്. ഓഫിസും വീടുമൊക്കെ വൃത്തിയാക്കുന്നു. കളികളിലേർപ്പെടുന്നു. കൂടുതല്‍ ഇമെയിലുകള്‍ക്ക് മറുപടി അയക്കാനും സാധിക്കുന്നു.2020ലെ ടോക്കിയോ ഒളിംപിക്സ് നീട്ടിയത് മെഡല്‍ കാത്തിരിപ്പ് വൈകിപ്പിക്കുന്നുണ്ടെന്നും എന്നാൽ കഠിനാധ്വാനം തുടരുമെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.