ടീമുകൾക്ക് താവളമായി: ഇനി ആരവങ്ങൾക്കായി കാത്തിരിപ്പ്

ദോഹ: തലസ്ഥാന നഗരിയായ ദോഹയോട് വട്ടംചുറ്റി 24 ടീമുകളുടെ പരിശീലനവും താമസവും. ഏറ്റവും അകലെയായി, ബഹളങ്ങളിൽനിന്നും നഗരത്തിരക്കിൽനിന്നും മാറി മൂന്ന് ടീമുകൾ.

ദോഹയുടെ വലയത്തിന് പുറത്തായി അൽഖോറിൽ താവളമാക്കി മെക്സികോയും ഏറ്റവും അകലെയായി 103 കിലോമീറ്റർ ദൂരെയുള്ള ജർമനിയും 88 കി.മീ ദൂരെയുള്ള ബെൽജിയവും. 'ഠ' വട്ടത്തിലാണ് ടീമുകളുടെ കളിയും ഉറക്കവും പരിശീലനവുമെല്ലാം എന്നതാണ് ഖത്തർ ലോകകപ്പിന്‍റെ ഏറ്റവും വലിയ സവിശേഷത.

ആരാധകരുടെ പ്രിയപ്പെട്ട ടീമുകളിലൊന്നായ ബ്രസീലിന്‍റെ താവളം ദോഹ തന്നെയാണ്. നഗരത്തിനുള്ളിലെ വെസ്റ്റിൻ ഹോട്ടലിലാവും ടീമിന്‍റെ താമസം. അധികം അകലെയല്ലാത്ത അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാവും പരിശീലന സൗകര്യങ്ങൾ. ആതിഥേയരായ ഖത്തറിന്‍റെ താമസം അൽ അസിസിയ ബൂട്ടിക് ഹോട്ടലിലും പരിശീലനം ആസ്പയർ സോൺ ട്രെയ്നിങ് ഫെസിലിറ്റിയിലുമാണ് നിശ്ചയിച്ചത്.

കരുത്തരായ ഇംഗ്ലണ്ട് സൂഖ് അൽ വക്റ ഹോട്ടലിലും പരിശീലനം അടുത്തു തന്നെയുള്ള അൽ വക്റ സ്റ്റേഡിയത്തിലുമാണ്. അമേരിക്കയുടെ പേൾ ഖത്തറിലെ അത്യാഢംബര ഹോട്ടലായ മർസ മലസ് കെംപിൻസ്കിയാണ് അമേരിക്കൻ ടീമിന്‍റെ ബേസ് ക്യാമ്പ്. അൽ ഗറാഫ സ്റ്റേഡിയത്തിലാവും സംഘത്തിന്‍റെ പരിശീലനം.

അർജന്‍റീന, സ്പെയിൻ ടീമുകൾ നേരത്തെതന്നെ ഖത്തർ യൂനിവേഴ്സിറ്റി ക്യാമ്പായി തിരഞ്ഞെടുത്തിരുന്നു. വർഷങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് ടീം ബേസ് ക്യാമ്പുകൾ തിരഞ്ഞെടുത്തതും, ശേഷം യോഗ്യത നേടിയ ടീമുകൾ അവ തിരഞ്ഞെടുത്തതും.

ഓരോ ദേശീയ ടീമുകൾക്കും ലോകോത്തര താമസ, പരിശീലന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ കാതിർ പറഞ്ഞു. ലെഗസി പദ്ധതിയുടെ ഭാഗമായാണ് ഓരോ പരിശീലന മൈതാനങ്ങളും സജ്ജമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പരിശീലന മൈതാനങ്ങൾ ലോകകപ്പിനുശേഷം പ്രാദേശിക ക്ലബുകൾക്കും കമ്യൂണിറ്റികൾക്കുമുള്ള വേദികളായി ഉപയോഗപ്പെടുത്തും. ലോകകപ്പിനായി തയാറാക്കിയ ഹോട്ടലുകൾ ലോകകപ്പാനന്തര ടൂറിസത്തിന്‍റെ ഭാഗമായി മാറും -നാസർ അൽ കാതിർ വിശദീകരിച്ചു.

ടീമുകളുടെ താമസത്തിനായി ഫോർ-ഫൈവ് സ്റ്റാർ ഹോട്ടലുകൾ, വില്ലകൾ, റിസോർട്ട്, ഹോട്ടൽ അല്ലാത്ത താമസ സൗകര്യങ്ങൾ, പഞ്ചനക്ഷത്ര നിലവാരത്തിലെ സ്പോർട്സ് അക്കാദമി, സ്കൂൾ-യൂനിവേഴ്സിറ്റി ഹൗസിങ് എന്നിവയാണ് സംഘാടകർ ടീമുകളുടെ താമസത്തിനായി നിർദേശിച്ചത്.

2019 ഒക്ടോബർ മുതൽ വിവിധ ടീമുകളുടെ നേതൃത്വത്തിലായി 162 ഓളം സന്ദർശനങ്ങൾ നടത്തിയാണ് ഓരോ ബേസ് ക്യാമ്പും ഉറപ്പിച്ചത്. 

ടീ​മു​ക​ളു​ടെ താ​മ​സ​വും പ​രി​ശീ​ല​ന​വും

ഗ്രൂ​പ്​ 'എ'

​ഖ​ത്ത​ർ: അ​ൽ അ​സി​സി​യ ബൂ​ട്ടി​ക്​ ഹോ​ട്ട​ൽ (ആ​സ്​​പ​യ​ർ​സോ​ൺ ട്രെ​യ്​​നി​ങ്​ ​ഫെ​സി​ലി​റ്റി 3)

എ​ക്വ​ഡോ​ർ: ഹ​യാ​ത്ത്​ റീ​ജ​ൻ​സി ഒ​റി​ക്സ്​ ദോ​ഹ (മി​സൈ​മീ​ർ എ​സ്.​സി ട്രെ​യ്​​നി​ങ്​ ഫെ​സി​ലി​റ്റീ​സ്)

സെ​ന​ഗാ​ൾ: ദു​ഹൈ​ൽ ഹാ​ൻ​ഡ്​​ബാ​ൾ സ്​​പോ​ർ​ട്​​സ്​ ഹാ​ൾ (അ​ൽ ദു​ഹൈ​ൽ എ​സ്.​സി 2)

നെ​ത​ർ​ല​ൻ​ഡ്​​സ്​: സെ​ന്‍റ്​ റെ​ഗി​സ്​ ദോ​ഹ (ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി ട്രെ​യ്​​നി​ങ്​ സൈ​റ്റ് ​6)

ഗ്രൂ​പ്​ 'ബി'

​ഇം​ഗ്ല​ണ്ട്​: സൂ​ഖ്​ അ​ൽ വ​ക്​​റ ഹോ​ട്ട​ൽ (അ​ൽ വ​ക്​​റ എ​സ്.​സി സ്​​റ്റേ​ഡി​യം)

ഇ​റാ​ൻ: അ​ൽ റ​യ്യാ​ൻ ഹോ​ട്ട​ൽ ദോ​ഹ (അ​ൽ റ​യ്യാ​ൻ എ​സ്.​സി ട്രെ​യി​നി​ങ്​ ഫെ​സി​ലി​റ്റി 1)

അ​മേ​രി​ക്ക: മ​ർ​സ മ​ല​സ്​ കെം​പി​ൻ​സ്കി (അ​ൽ ഗ​റാ​ഫ എ​സ്.​സി സ്​​റ്റേ​ഡി​യം)

വെ​യ്​​ൽ​സ്​: ഡെ​ൽ​റ്റ ഹോ​ട്ട​ൽ സി​റ്റി സെ​ന്‍റ​ർ (അ​ൽ സ​ദ്ദ്​ എ​സ്.​സി ന്യൂ ​ട്രെ​യി​​നി​ങ്​ ഫെ​സി​ലി​റ്റി 2)

ഗ്രൂ​പ്​ സി

​അ​ർ​ജ​ന്‍റീ​ന: ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്റ്റ​ൽ 1 (ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി ട്രെ​യി​​നി​ങ്​ സൈ​റ്റ്​ 3)

സൗ​ദി അ​റേ​ബ്യ: സീ​ലൈ​ൻ ബീ​ച്ച്​ റി​സോ​ർ​ട്ട്​ (സീ​ലൈ​ൻ ട്രെ​യി​​നി​ങ്​ സൈ​റ്റ്)

മെ​ക്സി​കോ: സി​മൈ​സ്മ റി​സോ​ർ​ട്ട്​ (അ​ൽ​ഖോ​ർ സ്​​റ്റേ​ഡി​യം)

പോ​ള​ണ്ട്​: എ​സ്​​ദാ​ൻ പാ​ല​സ്​ ഹോ​ട്ട​ൽ (അ​ൽ ഖ​റൈ​തി​യാ​ത്​ ട്രെ​യി​നി​ങ്​ ഫെ​സി​ലി​റ്റീ​സ്)

ഗ്രൂ​പ്​ 'ഡി'

​ഫ്രാ​ൻ​സ്​: അ​ൽ മെ​സ്സി​ല റി​സോ​ർ​ട്ട്​ ആ​ൻ​ഡ് സ്പാ (​അ​ൽ സ​ദ്ദ്​ എ​സ്.​സി സ്​​റ്റേ​ഡി​യം)

ആ​സ്​​ട്രേ​ലി​യ: ന്യൂ ​ആ​സ്പ​യ​ർ അ​ക്കാ​ദ​മി അ​ത്​​ല​റ്റ്​ അ​ക്ക​മ​ഡേ​ഷ​ൻ (ആ​സ്പ​യ​ർ സോ​ൺ ട്രെ​യി​നി​ങ്​ ഫെ​സി​ലി​റ്റി 5)

ഡെ​ന്മാ​ർ​ക്​: ​റി​താ​ജ്​ സ​ൽ​വ ​റി​സോ​ർ​ട്ട്​ (അ​ൽ സൈ​ലി​യ എ​സ്.​സി 2)

തു​നീ​ഷ്യ: വി​ൻ​ധം ഗ്രാ​ൻ വെ​സ്റ്റ്​​ബേ ​ബീ​ച്ച്​ (അ​ൽ ഇ​ഗ്​​ല ട്രെ​യി​​നി​ങ്​ സൈ​റ്റ്​ 3)

ഗ്രൂ​പ്​ 'ഇ'

​സ്​​പെ​യി​ൻ: ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്റ്റ​ൽ 2 (ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി ട്രെ​യി​നി​ങ്​ സൈ​റ്റ്​ 1)

കോ​സ്റ്റ​റീ​ക: ദു​സി​റ്റ്​ ഡി 2 ​സ​ൽ​വ ദോ​ഹ (അ​ൽ അ​ഹ്​​ലി എ​സ്.​സി സ്​​റ്റേ​ഡി​യം)

ജ​ർ​മ​നി: സു​ലാ​ൽ വെ​ൽ​ന​സ്​ റി​സോ​ർ​ട്ട്​ (അ​ൽ ഷ​മാ​ൽ സ്​​റ്റേ​ഡി​യം)

ജ​പ്പാ​ൻ: റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ൽ ദോ​ഹ (അ​ൽ​സ​ദ്ദ്​ എ​സ്.​സി ന്യൂ ​ട്രെ​യി​നി​ങ്​ ഫെ​സി​ലി​റ്റി 1)

ഗ്രൂ​പ്​ എ​ഫ്​

ബെ​ൽ​ജി​യം: ഹി​ൽ​ട്ട​ൺ ​സ​ൽ​വ ബീ​ച്ച്​ റി​സോ​ർ​ട്ട്​ (സ​ൽ​വ ട്രെ​യി​നി​ങ്​ സൈ​റ്റ്)

കാ​ന​ഡ: സെ​ഞ്ച്വ​റി പ്രീ​മി​യ​ർ ഹോ​ട്ട​ൽ ലു​സൈ​ൽ (ഉം​സ​ലാ​ൽ ട്രെ​യി​​നി​ങ്​ ഫെ​സി​ലി​റ്റി)

മൊ​റോ​കോ: വി​ൻ​ധാം ദോ​ഹ വെ​സ്റ്റ്​​ബേ (അ​ൽ ദു​ഹൈ​ൽ എ​സ്.​സി

സ്​​റ്റേ​ഡി​യം)

ക്രൊ​യേ​ഷ്യ: ഹി​ൽ​ട്ട​ൺ ദോ​ഹ (അ​ൽ

എ​ർ​സ​ൽ ട്രെ​യി​നി​ങ്​ സൈ​റ്റ്​ 3)

ഗ്രൂ​പ് 'ജി'

​ബ്ര​സീ​ൽ: ദി ​വെ​സ്റ്റി​ൻ ദോ​ഹ ഹോ​ട്ട​ൽ (അ​ൽ അ​റ​ബി എ​സ്.​സി സ്​​റ്റേ​ഡി​യം)

സെ​ർ​ബി​യ: റി​ക്സോ​സ്​ ഗ​ൾ​ഫ്​ ഹോ​ട്ട​ൽ (അ​ൽ അ​റ​ബി ട്രെ​യി​നി​ങ്​ ഫെ​സി​ലി​റ്റീ​സ്)

സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​: ലേ ​റോ​യ​ൽ മെ​റി​ഡി​ൻ (യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ്​ ദോ​ഹ ട്രെ​യി​​നി​ങ്​ ഫെ​സി​ലി​റ്റീ​സ്)

കാ​മ​റൂ​ൺ: ബ​നി​യ​ൻ ട്രീ ​ദോ​ഹ (അ​ൽ സൈ​ലി​യ എ​സ്.​സി സ്​​റ്റേ​ഡി​യം)

​ഗ്രൂ​പ്​ 'എ​ച്ച്​'

പോ​ർ​ചു​ഗ​ൽ: അ​ൽ സ​മ​രി​യ ഓ​ട്ടോ​ഗ്രാ​ഫ്​ ക​ല​ക്ഷ​ൻ ഹോ​ട്ട​ൽ (അ​ൽ ഷ​ഹാ​നി​യ എ​സ്.​സി ട്രെ​യി​നി​ങ്​ ഫെ​സി​ലി​റ്റീ​സ്)

ഘാ​ന: ഡ​ബ്​​ൾ ട്രീ ​അ​ൽ സ​ദ്ദ്​ (ആ​സ്പ​യ​ർ സോ​ൺ ട്രെ​യ്​​നി​ങ്​ ഫെ​സി​ലി​റ്റി 1)

ഉ​റു​ഗ്വാ​യ്​: പു​ൾ​മാ​ൻ ദോ​ഹ വെ​സ്റ്റ്​​ബേ (അ​ൽ ഇ​ർ​സ​ൽ ട്രെ​യി​​നി​ങ്​ സൈ​റ്റ്​ 1)

ദ​ക്ഷി​ണ കൊ​റി​യ: ലേ ​മെ​റി​ഡി​യ​ൻ സി​റ്റി സെ​ന്‍റ​ർ (അ​ൽ ഇ​ഗ്​​ല ട്രെ​യി​നി​ങ്​ സൈ​റ്റ്​ 5)

Tags:    
News Summary - Base the teams: No more waiting for the hype

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.