ടീമുകൾക്ക് താവളമായി: ഇനി ആരവങ്ങൾക്കായി കാത്തിരിപ്പ്
text_fieldsദോഹ: തലസ്ഥാന നഗരിയായ ദോഹയോട് വട്ടംചുറ്റി 24 ടീമുകളുടെ പരിശീലനവും താമസവും. ഏറ്റവും അകലെയായി, ബഹളങ്ങളിൽനിന്നും നഗരത്തിരക്കിൽനിന്നും മാറി മൂന്ന് ടീമുകൾ.
ദോഹയുടെ വലയത്തിന് പുറത്തായി അൽഖോറിൽ താവളമാക്കി മെക്സികോയും ഏറ്റവും അകലെയായി 103 കിലോമീറ്റർ ദൂരെയുള്ള ജർമനിയും 88 കി.മീ ദൂരെയുള്ള ബെൽജിയവും. 'ഠ' വട്ടത്തിലാണ് ടീമുകളുടെ കളിയും ഉറക്കവും പരിശീലനവുമെല്ലാം എന്നതാണ് ഖത്തർ ലോകകപ്പിന്റെ ഏറ്റവും വലിയ സവിശേഷത.
ആരാധകരുടെ പ്രിയപ്പെട്ട ടീമുകളിലൊന്നായ ബ്രസീലിന്റെ താവളം ദോഹ തന്നെയാണ്. നഗരത്തിനുള്ളിലെ വെസ്റ്റിൻ ഹോട്ടലിലാവും ടീമിന്റെ താമസം. അധികം അകലെയല്ലാത്ത അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാവും പരിശീലന സൗകര്യങ്ങൾ. ആതിഥേയരായ ഖത്തറിന്റെ താമസം അൽ അസിസിയ ബൂട്ടിക് ഹോട്ടലിലും പരിശീലനം ആസ്പയർ സോൺ ട്രെയ്നിങ് ഫെസിലിറ്റിയിലുമാണ് നിശ്ചയിച്ചത്.
കരുത്തരായ ഇംഗ്ലണ്ട് സൂഖ് അൽ വക്റ ഹോട്ടലിലും പരിശീലനം അടുത്തു തന്നെയുള്ള അൽ വക്റ സ്റ്റേഡിയത്തിലുമാണ്. അമേരിക്കയുടെ പേൾ ഖത്തറിലെ അത്യാഢംബര ഹോട്ടലായ മർസ മലസ് കെംപിൻസ്കിയാണ് അമേരിക്കൻ ടീമിന്റെ ബേസ് ക്യാമ്പ്. അൽ ഗറാഫ സ്റ്റേഡിയത്തിലാവും സംഘത്തിന്റെ പരിശീലനം.
അർജന്റീന, സ്പെയിൻ ടീമുകൾ നേരത്തെതന്നെ ഖത്തർ യൂനിവേഴ്സിറ്റി ക്യാമ്പായി തിരഞ്ഞെടുത്തിരുന്നു. വർഷങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് ടീം ബേസ് ക്യാമ്പുകൾ തിരഞ്ഞെടുത്തതും, ശേഷം യോഗ്യത നേടിയ ടീമുകൾ അവ തിരഞ്ഞെടുത്തതും.
ഓരോ ദേശീയ ടീമുകൾക്കും ലോകോത്തര താമസ, പരിശീലന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ കാതിർ പറഞ്ഞു. ലെഗസി പദ്ധതിയുടെ ഭാഗമായാണ് ഓരോ പരിശീലന മൈതാനങ്ങളും സജ്ജമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പരിശീലന മൈതാനങ്ങൾ ലോകകപ്പിനുശേഷം പ്രാദേശിക ക്ലബുകൾക്കും കമ്യൂണിറ്റികൾക്കുമുള്ള വേദികളായി ഉപയോഗപ്പെടുത്തും. ലോകകപ്പിനായി തയാറാക്കിയ ഹോട്ടലുകൾ ലോകകപ്പാനന്തര ടൂറിസത്തിന്റെ ഭാഗമായി മാറും -നാസർ അൽ കാതിർ വിശദീകരിച്ചു.
ടീമുകളുടെ താമസത്തിനായി ഫോർ-ഫൈവ് സ്റ്റാർ ഹോട്ടലുകൾ, വില്ലകൾ, റിസോർട്ട്, ഹോട്ടൽ അല്ലാത്ത താമസ സൗകര്യങ്ങൾ, പഞ്ചനക്ഷത്ര നിലവാരത്തിലെ സ്പോർട്സ് അക്കാദമി, സ്കൂൾ-യൂനിവേഴ്സിറ്റി ഹൗസിങ് എന്നിവയാണ് സംഘാടകർ ടീമുകളുടെ താമസത്തിനായി നിർദേശിച്ചത്.
2019 ഒക്ടോബർ മുതൽ വിവിധ ടീമുകളുടെ നേതൃത്വത്തിലായി 162 ഓളം സന്ദർശനങ്ങൾ നടത്തിയാണ് ഓരോ ബേസ് ക്യാമ്പും ഉറപ്പിച്ചത്.
ടീമുകളുടെ താമസവും പരിശീലനവും
ഗ്രൂപ് 'എ'
ഖത്തർ: അൽ അസിസിയ ബൂട്ടിക് ഹോട്ടൽ (ആസ്പയർസോൺ ട്രെയ്നിങ് ഫെസിലിറ്റി 3)
എക്വഡോർ: ഹയാത്ത് റീജൻസി ഒറിക്സ് ദോഹ (മിസൈമീർ എസ്.സി ട്രെയ്നിങ് ഫെസിലിറ്റീസ്)
സെനഗാൾ: ദുഹൈൽ ഹാൻഡ്ബാൾ സ്പോർട്സ് ഹാൾ (അൽ ദുഹൈൽ എസ്.സി 2)
നെതർലൻഡ്സ്: സെന്റ് റെഗിസ് ദോഹ (ഖത്തർ യൂനിവേഴ്സിറ്റി ട്രെയ്നിങ് സൈറ്റ് 6)
ഗ്രൂപ് 'ബി'
ഇംഗ്ലണ്ട്: സൂഖ് അൽ വക്റ ഹോട്ടൽ (അൽ വക്റ എസ്.സി സ്റ്റേഡിയം)
ഇറാൻ: അൽ റയ്യാൻ ഹോട്ടൽ ദോഹ (അൽ റയ്യാൻ എസ്.സി ട്രെയിനിങ് ഫെസിലിറ്റി 1)
അമേരിക്ക: മർസ മലസ് കെംപിൻസ്കി (അൽ ഗറാഫ എസ്.സി സ്റ്റേഡിയം)
വെയ്ൽസ്: ഡെൽറ്റ ഹോട്ടൽ സിറ്റി സെന്റർ (അൽ സദ്ദ് എസ്.സി ന്യൂ ട്രെയിനിങ് ഫെസിലിറ്റി 2)
ഗ്രൂപ് സി
അർജന്റീന: ഖത്തർ യൂനിവേഴ്സിറ്റി ഹോസ്റ്റൽ 1 (ഖത്തർ യൂനിവേഴ്സിറ്റി ട്രെയിനിങ് സൈറ്റ് 3)
സൗദി അറേബ്യ: സീലൈൻ ബീച്ച് റിസോർട്ട് (സീലൈൻ ട്രെയിനിങ് സൈറ്റ്)
മെക്സികോ: സിമൈസ്മ റിസോർട്ട് (അൽഖോർ സ്റ്റേഡിയം)
പോളണ്ട്: എസ്ദാൻ പാലസ് ഹോട്ടൽ (അൽ ഖറൈതിയാത് ട്രെയിനിങ് ഫെസിലിറ്റീസ്)
ഗ്രൂപ് 'ഡി'
ഫ്രാൻസ്: അൽ മെസ്സില റിസോർട്ട് ആൻഡ് സ്പാ (അൽ സദ്ദ് എസ്.സി സ്റ്റേഡിയം)
ആസ്ട്രേലിയ: ന്യൂ ആസ്പയർ അക്കാദമി അത്ലറ്റ് അക്കമഡേഷൻ (ആസ്പയർ സോൺ ട്രെയിനിങ് ഫെസിലിറ്റി 5)
ഡെന്മാർക്: റിതാജ് സൽവ റിസോർട്ട് (അൽ സൈലിയ എസ്.സി 2)
തുനീഷ്യ: വിൻധം ഗ്രാൻ വെസ്റ്റ്ബേ ബീച്ച് (അൽ ഇഗ്ല ട്രെയിനിങ് സൈറ്റ് 3)
ഗ്രൂപ് 'ഇ'
സ്പെയിൻ: ഖത്തർ യൂനിവേഴ്സിറ്റി ഹോസ്റ്റൽ 2 (ഖത്തർ യൂനിവേഴ്സിറ്റി ട്രെയിനിങ് സൈറ്റ് 1)
കോസ്റ്ററീക: ദുസിറ്റ് ഡി 2 സൽവ ദോഹ (അൽ അഹ്ലി എസ്.സി സ്റ്റേഡിയം)
ജർമനി: സുലാൽ വെൽനസ് റിസോർട്ട് (അൽ ഷമാൽ സ്റ്റേഡിയം)
ജപ്പാൻ: റാഡിസൺ ബ്ലൂ ഹോട്ടൽ ദോഹ (അൽസദ്ദ് എസ്.സി ന്യൂ ട്രെയിനിങ് ഫെസിലിറ്റി 1)
ഗ്രൂപ് എഫ്
ബെൽജിയം: ഹിൽട്ടൺ സൽവ ബീച്ച് റിസോർട്ട് (സൽവ ട്രെയിനിങ് സൈറ്റ്)
കാനഡ: സെഞ്ച്വറി പ്രീമിയർ ഹോട്ടൽ ലുസൈൽ (ഉംസലാൽ ട്രെയിനിങ് ഫെസിലിറ്റി)
മൊറോകോ: വിൻധാം ദോഹ വെസ്റ്റ്ബേ (അൽ ദുഹൈൽ എസ്.സി
സ്റ്റേഡിയം)
ക്രൊയേഷ്യ: ഹിൽട്ടൺ ദോഹ (അൽ
എർസൽ ട്രെയിനിങ് സൈറ്റ് 3)
ഗ്രൂപ് 'ജി'
ബ്രസീൽ: ദി വെസ്റ്റിൻ ദോഹ ഹോട്ടൽ (അൽ അറബി എസ്.സി സ്റ്റേഡിയം)
സെർബിയ: റിക്സോസ് ഗൾഫ് ഹോട്ടൽ (അൽ അറബി ട്രെയിനിങ് ഫെസിലിറ്റീസ്)
സ്വിറ്റ്സർലൻഡ്: ലേ റോയൽ മെറിഡിൻ (യൂനിവേഴ്സിറ്റി ഓഫ് ദോഹ ട്രെയിനിങ് ഫെസിലിറ്റീസ്)
കാമറൂൺ: ബനിയൻ ട്രീ ദോഹ (അൽ സൈലിയ എസ്.സി സ്റ്റേഡിയം)
ഗ്രൂപ് 'എച്ച്'
പോർചുഗൽ: അൽ സമരിയ ഓട്ടോഗ്രാഫ് കലക്ഷൻ ഹോട്ടൽ (അൽ ഷഹാനിയ എസ്.സി ട്രെയിനിങ് ഫെസിലിറ്റീസ്)
ഘാന: ഡബ്ൾ ട്രീ അൽ സദ്ദ് (ആസ്പയർ സോൺ ട്രെയ്നിങ് ഫെസിലിറ്റി 1)
ഉറുഗ്വായ്: പുൾമാൻ ദോഹ വെസ്റ്റ്ബേ (അൽ ഇർസൽ ട്രെയിനിങ് സൈറ്റ് 1)
ദക്ഷിണ കൊറിയ: ലേ മെറിഡിയൻ സിറ്റി സെന്റർ (അൽ ഇഗ്ല ട്രെയിനിങ് സൈറ്റ് 5)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.