ബെ​​ൽ​​ജി​​യം, ബ​​ൾ​​ഗേ​​റി​​യ സ​​ന്ദ​​ർ​​ശനം:  അ​​മീ​​ർ ഇ​ന്ന്​ പു​റ​പ്പെ​ടും

ദോ​​ഹ: ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി ഇ​​ന്ന് ബെ​​ൽ​​ജി​​യ​​ത്തി​ലേ​​ക്ക് തി​​രി​​ക്കും. ശേ​​ഷം ബ​​ൾ​​ഗേ​​റി​​യ​​യും അ​​മീ​​ർ സ​​ന്ദ​​ർ​​ശി​​ക്കും. സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ൽ രാ​​ഷ്ട്ര​​ത്ത​​ല​​വ​​ന്മാ​​ർ, മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ർ തു​​ട​​ങ്ങി​​യ​​വ​​രു​​മാ​​യി അ​​മീ​​ർ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും.  ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​വും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സ​​ഹ​​ക​​ര​​ണ​​വും പൊ​​തു പ്രാ​​ധാന്യ​​മു​​ള്ള മേ​​ഖ​​ലാ,അ​​ന്ത​​ർ​​ദേ​​ശീ​​യ  വി​​ഷ​​യ​​ങ്ങ​​ളും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ച​​ർ​​ച്ച ചെ​​യ്യും. ര​​ണ്ട് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​മു​​ള്ള സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നി​​ടെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​ഗ​​മാ​​യി ക​​രാ​​റു​​ക​​ളി​​ലും ധാ​​ര​​ണാ​​പ​​ത്ര​​ങ്ങ​​ളി​​ലും ഖ​​ത്ത​​ർ ഒ​​പ്പു​​വെ​​ക്കും. അ​​മീ​​റി​​നൊ​​പ്പം ഔ​​ദ്യോ​​ഗി​​ക പ്ര​​തി​​നി​​ധി സം​​ഘ​​വും വ്യാ​​പാ​​ര പ്ര​​മു​​ഖ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​വും യാ​​ത്ര​​യി​​ൽ ചേ​​രു​​ന്നു​​ണ്ട്.   
 

Tags:    
News Summary - Belgium-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.