ബെ​ന്നി​ദ​യാ​ൽ, ഹ​രി​ശ​ങ്ക​ർ സം​ഗീ​ത പ​രി​പാ​ടി​യു​ടെ പോസ്റ്റർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

ബെ​ന്നി ദ​യാ​ൽ-​ഹ​രി​ശ​ങ്ക​ർ സം​ഗീ​ത വി​രു​ന്ന് മേ​യ് 25ന്

​ദോ​ഹ: സം​ഗീ​ത രം​ഗ​ത്ത് വൈ​വി​ധ്യം​കൊ​ണ്ടും ശൈ​ലി​കൊ​ണ്ടും ശ്ര​ദ്ധേ​യ​നാ​യി പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ബെ​ന്നി ദ​യാ​ൽ ഖ​ത്ത​റി​ലെ​ത്തു​ന്നു. മേ​യ് 25ന് ​ക്യു.​എ​ൻ.​സി.​സി​യി​ൽ ന​ട​ക്കു​ന്ന ‘ഇ​ൻ ടു ​ദ ബ്ലൂ​സ്’ സം​ഗീ​ത പ​രി​പാ​ടി​യി​ലാ​ണ് ബെ​ന്നി ദ​യാ​ലും മ്യൂ​സി​ക് ബാ​ൻ​ഡ് ഫ​ങ്ച്വേ​ഷ​നും സം​ഗീ​താ​നു​ഭ​വം ഒ​രു​ക്കു​ന്ന​ത്. കൂ​ടെ പി​ന്ന​ണി ഗാ​യ​ക​ൻ ഡോ. ​കെ.​എ​സ്. ഹ​രി​ശ​ങ്ക​റും ഗാ​യി​ക അ​ഞ്ജു ജോ​സ​ഫും പ്ര​ഗ​തി ബാ​ന്റും അ​ണി​നി​ര​ക്കും.

പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം കാ​ലി​ക്ക​റ്റ് നോ​ട്ട്ബു​ക്ക് ഹാ​ളി​ൽ ന​ട​ന്നു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, മു​ൻ പ്ര​സി​ഡ​ന്റ് വി​നോ​ദ് വി. ​നാ​യ​ർ, റാ​ഗ് ഗ്ലോ​ബ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​സ്‍ലം എ​ന്നി​വ​ർ ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സി​റ്റി എ​ക്സ്ചേ​ഞ്ച് റി​ലേ​ഷ​ൻ​ഷി​പ് മ​നേ​ജ​ർ സ​ജു ജെ​യിം​സ്, ലി​തി​ൻ, രൂ​പേ​ശ്, ജാ​ഫ​ർ ക​ണ്ടോ​ത്ത് ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ​പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Benny Dayal-Harishankar music programe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.