ദോഹ: ഖത്തറിെൻറ അഭിമാനസ്ഥാപനമാണ് ഖത്തർ പോസ്റ്റ്. കോവിഡ് കാലമായതിനാൽ നിരവധി സേവനങ്ങളാണ് ഇപ്പോൾ ഖത്തർ പോസ്റ്റിലൂടെ ജനത്തിന് ലഭിക്കുന്നത്. ആശുപത്രി രേഖകൾ, മരുന്നുകൾ തുടങ്ങിയവ ഖത്തർ പോസ്റ്റ് വഴി ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തും. ഈ സാഹചര്യമാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. ഖത്തർ പോസ്റ്റിെൻറ പേരിൽ ചിലർ ജനങ്ങൾക്ക് സന്ദേശം അയക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മുൻകൂറായി പണം അടക്കണമെന്നു പറഞ്ഞ് തങ്ങൾ സന്ദേശം അയക്കാറില്ലെന്ന് ഖത്തർ പോസ്റ്റ് അറിയിച്ചു.
ഒാൺലൈനായി ഓർഡർ നൽകുന്ന സമയം തന്നെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) മരുന്നുകൾക്കാവശ്യമായ പണം സ്വീകരിക്കുന്നുണ്ട്. ഡെലിവറി സമയത്ത് മാത്രമാണ് പോസ്റ്റൽ ചാർജ് ഖത്തർ പോസ്റ്റ് സ്വീകരിക്കുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വഞ്ചിക്കുന്നത്. യഥാർഥ ഡെലിവറി എത്തുന്നതിന് മുമ്പായി ഡെലിവറി ചാർജ് അടക്കണം എന്നാവശ്യപ്പെട്ട് ഉപഭോക്താക്കൾക്ക് സന്ദേശമയച്ചോ ഫോൺ ചെയ്തോ കെണിയിൽ വീഴ്ത്തുകയാണ്. ഇത്തരം വ്യാജസന്ദേശങ്ങളെ കരുതിയിരിക്കണം. തട്ടിപ്പ് സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ഹെൽപ് ഡെസ്കായ 104ൽ ബന്ധപ്പെടണമെന്നും ഖത്തർ പോസ്റ്റ് ഉപഭോക്താക്കൾക്ക് നിർദേശം നൽകി.
പണമിടപാട് നടത്താനും ബാങ്ക് വിവരങ്ങൾ ചോദിച്ചുമുള്ള തട്ടിപ്പ് ഇ-മെയിലുകൾ, മൊബൈൽ സന്ദേശങ്ങൾ, ഫോൺ കോളുകൾ എന്നിവയും ഉപഭോക്താക്കൾക്ക് വരുന്നുണ്ട്. ഇവക്തെിരെയും ജാഗ്രത പാലിക്കണം. സംശയകരമായ സാഹചര്യത്തിലുള്ള ഫോൺ കോളുകളോ സന്ദേശമോ, ഇ-മെയിലുകളോ ലഭിക്കുകയാണെങ്കിൽ ഹെൽപ് ഡെസ്കായ 104ൽ നിർബന്ധമായും ബന്ധപ്പെടണം.
കോവിഡ്-19 കാരണം നിരവധി സ്ഥാപനങ്ങളുടെ സേവനങ്ങൾ നിലവിൽ ഖത്തർ പോസ്റ്റ് വഴിയാണ് നൽകിവരുന്നത്. ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷന് കീഴിലും ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്.എം.സി) കീഴിലെയും സ്ഥാപനങ്ങളിൽ നിന്നുള്ള മരുന്നുകളും മെഡിക്കൽ സേവനങ്ങളും സർട്ടിഫിക്കറ്റുകളും ഖത്തർ പോസ്റ്റ് വഴിയാണ് നൽകുന്നത്.
എച്ച്.എം.സിയുടെ ഹോം ഹെൽത്ത് കെയർ സർവിസിന് കീഴിെല രോഗികൾക്ക് മെഡിക്കൽ സേവനങ്ങൾ വീടുകളിലേക്കെത്തിക്കാൻ ഖത്തർ പോസ്റ്റിന് സാധിക്കുന്നുണ്ട്. എച്ച്.എം.സിയും ഖത്തർ പോസ്റ്റും തമ്മിലുള്ള കരാറിെൻറ ഭാഗമായാണിത്. ഗ്ലൗ, ബാൻഡേജ്, െഡ്രസിങ്സ് തുടങ്ങിയ സേവനങ്ങളും രോഗികളുടെ വീടുകളിലേക്കെത്തിക്കുന്നുണ്ട്. രോഗികളുടെ പ്രയാസങ്ങൾ നീക്കി നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് അവർക്കുള്ള സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ബാങ്കുകളിൽ നൽകിയ വ്യക്തിവിവരങ്ങൾ മാറ്റാനാണെന്നും പുതുക്കാനാണെന്നും പറഞ്ഞ് ബാങ്കിൽ നിന്നെന്ന വ്യാജ്യേനെയും തട്ടിപ്പ് സന്ദേശങ്ങൾ പലർക്കും വരുന്നുണ്ട്. ഇതിനായി വ്യക്തിവിവരങ്ങൾ വാങ്ങുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ബാങ്ക് വിവരങ്ങൾ അടക്കം ചോദിച്ച് മനസ്സിലാക്കി അക്കൗണ്ടിൽനിന്ന് പണം തട്ടുകയാണ് ഈ സംഘങ്ങൾ. ഇത്തരം സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുത്.
അക്കൗണ്ട് വിവരങ്ങളോ വ്യക്തിവിവരങ്ങളോ ആരുമായും പങ്കുവെക്കരുത്. ബാങ്ക് കാർഡുകളുെട കാലാവധി കഴിഞ്ഞന്ന് പറഞ്ഞ് വരുന്ന കോളുകളും തട്ടിപ്പാണ്. ബാങ്കുകളിൽനിന്ന് ഒരിക്കലും ഇത്തരത്തിലുള്ള വിളികൾ വരില്ല.
ബാങ്ക് ഉപയോക്താക്കളുടെ പേര്, പാസ്വേര്ഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അക്കൗണ്ട് വിവരങ്ങള്‍, മറ്റു വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാകാന്‍ വേണ്ടി ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടേയും ലിങ്കുകള്‍, ട്രേഡ് മാര്‍ക്കുകള്‍ ചിത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സന്ദേശം അയക്കാറ്.ഓരോരുത്തരും തങ്ങളുടെ ഇമെയില്‍ വിലാസം, മറ്റു ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവയുടെ പാസ്വേര്ഡുകള് കൃത്യമായ ഇടവേളകളില്‍ മാറ്റണം. പാസ്വേര്ഡുകളില് അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക ചിഹ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
കുട്ടികൾക്ക് അശ്രദ്ധമായി ഫോണുകൾ ഉപയോഗിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത്. കുട്ടികളുടെ ഫോണുകളിൽ ദോഷകരമായ ആപ്പുകളോ മറ്റ് കാര്യങ്ങളോ ഉണ്ടോ എന്ന് കൃത്യമായി തുടർനിരീക്ഷണം നടത്തണം. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് പണം തട്ടുന്നുവെന്ന സംശയം തോന്നിയാൽ ഉടൻ അധികൃതരെ വിവരമറിയിക്കണം. അല്ദുഹൈലിലെ ഇ ആൻഡ് സി.സി.സി.ഡി ആസ്ഥാനത്ത് നേരിട്ടോ അല്ലെങ്കില്‍ 2347444, 66815757 എന്നീ നമ്പരുകള്‍ മുഖേനയോ വിവരമറിയിക്കണം. cccc@moi.gov.qa എന്ന ഇ മെയിലിലും അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.