മോ​ട്ടോ​ർ ബൈ​ക്കി​ലെ അ​ഭ്യാ​സ​ത്തി​ന്റെ​യും പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം ന​ശി​പ്പി​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ൾ

റോഡിൽ അഭ്യാസം; ബൈക്ക് പിടിച്ചെടുത്ത് തവിടുപൊടിയാക്കി

ദോ​ഹ: പ്ര​ധാ​ന പാ​ത​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി ഓ​ടി​ച്ച ബൈ​ക്ക് പി​ടി​ച്ചെ​ടു​ത്ത് ത​വി​ടു​പൊ​ടി​യാ​ക്കി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഓ​ടി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

തി​ര​ക്കേ​റി​യ പാ​ത​യി​ലൂ​ടെ ഓ​ടു​ന്ന ബൈ​ക്കി​നു മു​ക​ളി​ൽ നി​ന്നു​കൊ​ണ്ട് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന യു​വാ​വി​ന്റെ ദൃ​ശ്യ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു. പി​ന്നീ​ട് പി​ടി​ച്ചെ​ടു​ത്ത വ​ണ്ടി, യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ടി​ച്ച് ന​ശി​പ്പി​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് ഒ​രു മാ​സ​ത്തി​ൽ കു​റ​യാ​ത്ത​തും മൂ​ന്നു വ​ർ​ഷ​ത്തി​ൽ കൂ​ടാ​ത്ത​തു​മാ​യ ത​ട​വു​ശി​ക്ഷ​യും 10,000 റി​യാ​ലി​ൽ കു​റ​യാ​ത്ത​തും 50,000 റി​യാ​ലി​ൽ കൂ​ടാ​ത്ത​തു​മാ​യ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. നേ​ര​ത്തേ, നി​യ​മ​ലം​ഘ​നം ന​ട​ത്തി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഡ്രൈ​വ് ചെ​യ്ത കാ​റും സ​മാ​ന​മാ​യി​ത​ന്നെ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചി​രു​ന്നു. 

Tags:    
News Summary - bike was seized and smashed-arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.