ദോഹ: ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ, തലശ്ശേരി വെൽെഫയർ അസോസിയേഷൻ ഖത്തർ, റേഡിയോ സുനോ എന്നിവ ചേർന്നു വെള്ളിയാഴ്ച രക്തദാനക്യാമ്പ് നടത്തി. പുതിയ ഹമദ് ബ്ലഡ് ഡോണർ സെൻററിലായിരുന്നു പരിപാടി. നിരവധിപേർ രക്തദാനം നടത്തി.
ദോഹ: രക്തദാനത്തിെൻറ പ്രാധാന്യവുമായി ഗൾഫാർ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് (ജി.ടി.എം) ക്യാമ്പ് നടത്തി. ഹമദ് മെഡിക്കൽ കോർപറേഷെൻറ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണിത്. ഖത്തറിലെ പ്രമുഖ എൻജിനീയറിങ്നിർമാണ കമ്പനിയായ ഗൾഫാർ അൽ മിസ്നദിെൻറ കോർപറേറ്റ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബാണ് ജി.ടി.എം മാനേജിങ് ഡയറക്ടർ സതീഷ് പിള്ള നേതൃത്വം നൽകി.
രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ മുതിർന്ന മാനേജ്മെൻറ് അംഗങ്ങളും രക്തം ദാനംചെയ്യാൻ തയാറായി. ഇത് മറ്റ് ജീവനക്കാർക്കും പ്രചോദനമായി. എച്ച്.എം.സി ബ്ലഡ് ബാങ്കിലേക്ക് എല്ലാവരും തങ്ങളുെട രക്തം നൽകി സദുദ്യമത്തിൽ പങ്കാളികളായി. ജി.ടി.എം പ്രസിഡൻറ് സുബ്രഹ്മണ്യ ഹെബഗ്ലു സംസാരിച്ചു.
2012 മുതൽ ഖത്തറിലെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ജി.ടി.എം സജീവമാണ്. ബീച്ച് ശുചീകരണം, മരം നടൽ, ലോക ഭൗമദിനാചരണം, യുവജന നേതൃത്വ പരിപാടികൾ, കലാ മത്സരങ്ങൾ, കുടുംബങ്ങൾക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.