ദോഹ: വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് ഖത്തർ മഞ്ഞപ്പടയുടെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഖത്തർ മഞ്ഞപ്പട, ഹമദ് മെഡിക്കൽ കോർപറേഷന്‍റെയും ഏഷ്യൻ മെഡിക്കൽ സെന്‍ററിന്‍റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹമദ് ബ്ലഡ് ഡോണർ സെന്‍ററിൽ നടന്ന ക്യാമ്പ് ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്‍റ് ഡോ. മോഹൻ തോമസ് ഉദ്ഘാടനം ചെയ്തു. ഹമദ് ഹോസ്‌പിറ്റൽ പ്രതിനിധികളും ഇന്ത്യൻ കൾചറൽ സെന്‍റർ പ്രസിഡന്‍റ് പി.എൻ. ബാബുരാജനും ചേർന്ന് ഖത്തർ മഞ്ഞപ്പടയ്ക്കുള്ള പ്രശംസാപത്രം കൈമാറി. സ്ത്രീകൾ ഉൾപ്പെടെ 150 പേർ രക്തം നൽകി. അബ്ദുൽ റഊഫ് കൊണ്ടോട്ടി ദാതാക്കൾക്ക് സർട്ടിഫിക്കറ്റും സൗജന്യ ആരോഗ്യ പരിശോധന കൂപ്പണും വിതരണം ചെയ്തു.
രക്തദാന ക്യാമ്പിൽ പങ്കെടുത്ത ആളുകളെ ഖത്തർ മഞ്ഞപ്പടയിലെ മുൻനിര പ്രവർത്തകർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.