ദോഹ: പുസ്തകങ്ങൾ കൊണ്ടുവന്നും കൈമാറിയും ഒരു പുസ്തകമേള. പലയിടത്തിൽ നിന്നായി ശേഖരിച്ച പുസ്തകങ്ങൾ സൗജന്യമാ യി പങ്കുവെച്ചപ്പോൾ അത് സാഹോദര്യത്തിെൻറ വലിയ സന്ദേശം കൂടിയായി. പ്രവാസി വനിതാ കലാ^സാംസ്കാരിക കൂട ്ടായ്മയായ കേരള വിമൻസ് ഇനിഷ്യറ്റീവ് ഖത്തർ (ക്വിക് ) നടത്തിയ രണ്ടാമത് പുസ്തകമേളയാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. ബ്രൈറ്റ് എജുക്കേഷൻ സെൻററിെൻറ പങ്കാളിത്തത്തിൽ നടത്തിയ പുസ്തകമേള ഇന്ത്യൻ അംബാസഡർ പി. കുമരെൻറ പത്നി റിതു കുമരൻ ഉദ്ഘാടനം ചെയ്തു. ക്വിക്ക് പ്രസിഡൻറ് സെറീന അഹദ് അധ്യക്ഷത വഹിച്ചു. പുസ്തക വിതരണത്തിെൻറ ഉദ്ഘാടനം കവിത ഷിബുവിന് നൽകിയാണ് റിതു കുമരൻ നിർവഹിച്ചത്. ചടങ്ങിൽ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ക്വിക്കിെൻറ സജീവ അംഗവും എം.ഇ. എസ് ഇന്ത്യൻ സ്കൂളിലെ അധ്യാപികയുമായ സുജ ജനാർദന്‍ ഉപഹാരം നൽകി.അലി ഫാസിൽ, ജനറൽ സെക്രട്ടറി അഞ്ജു ആനന്ദ്, രക്ഷാധികാരി ശ്രീദേവി ജോയ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് നജ്ല നന്ദി പറഞ്ഞു.
ഒന്നു മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള പാഠ പുസ്തകങ്ങളും റഫറൻസ് ബുക്കുകൾ, ഗൈഡ്, സ്റ്റോറി ബുക്കുകൾ തുടങ്ങിയവ സൗജന്യമായാണ് മേളയിൽ വിതരണം ചെയ്തത്. വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച രണ്ടായിരത്തിലധികം പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. നിരവധി പേരാണ് പുസ്തകങ്ങൾ വാങ്ങാനായി എത്തിയത്. മേളയുടെ ഭാഗമായി ഇത്തവണയും ഗാർഹിക കര കൗശല ഉത്പന്നങ്ങളുടെയും വസ്ത്രങ്ങൾ, ഹെന്ന ഡിസൈനിങ്, ഫേസ് പെയിൻറിങ്, ബാഗുകൾ, വിവിധ തരം അച്ചാറുകൾ, ലഘുപലഹാരങ്ങൾ തുടങ്ങി പതിനഞ്ചോളം സ്റ്റാളുകളിലായി പ്രവാസി വനിതകൾ ഒരുക്കിയ പ്രദർശനവും ഉണ്ടായിരുന്നു. ഇന്ത്യൻ കൾച്ചറൽ സെൻറർ മുൻ പ്രസിഡൻറ് മിലൻ അരുൺ, മാല കൃഷ്ണൻ തുടങ്ങിയവർ പെങ്കടുത്തു. ബിനി വിനോദ്, ലിജി രതീഷ്, ഷെജിത , ആശ, ഷോമ , ഷാഹിന , സാബിറ , ശ്രുതി , ഹാസി , ലസിത , ഷഹനാസ് , ഷാനിഫ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.