ദോഹ: അർബുദത്തിന്‍റെ അതിജീവിത കഥ പറയുന്ന ഖത്തർ പ്രവാസി കോഴിക്കോട് പേരാമ്പ്ര സ്വദേശി സുഹാസ് പാറക്കണ്ടിയുടെ 'ഭ്രാന്തൻ സെല്ലുകളുടെ കണക്ക് പുസ്തകം' എഴുത്തുകാരി കെ.ആർ. മീര പ്രകാശനം ചെയ്തു. ഇങ്ക് ബുക്സ് ആണ് പ്രസാധകർ. വായനക്കാരനെ കൂടുതൽ സ്നേഹസമ്പന്നരാക്കുന്നതാണ് പുസ്തകമെന്ന് കെ.ആർ. മീര അഭിപ്രായപ്പെട്ടു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.കെ. ശങ്കരൻ അധ്യക്ഷതവഹിച്ചു. കേരള സാഹിത്യ അക്കാദമി ഭാരവാഹികളായ പ്രഫ. സി.പി. അബൂബക്കർ, അശോകൻ ചരുവിൽ, ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ്, ഖത്തർ സംസ്കൃതി പ്രസിഡന്‍റ് അഹമ്മദ് കുട്ടി, ഖത്തർ ഐ.സി.സി പ്രസിഡന്‍റ് പി. എൻ. ബാബുരാജ്, എഴുത്തുകാരി ഷീലാ ടോമി, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ്, സുനീതി സുനിൽ എന്നിവർ സംസാരിച്ചു. ഓൺലൈൻ വഴി നടന്ന പ്രകാശ പരിപാടിക്ക് മുൻ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ഇ.എം. സുധീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.