ദോഹ: ‘നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിൽ ആർക്കും ജീവിതവിജയം ഉറപ്പാക്കാം’ -ലോകപ്രശസ്ത സെലിബ്രിറ്റി ലൈഫ് കോച്ച് അർഫീൻ ഖാന്റെ ഈ വാക്കുകൾ സർവസാധാരണമായി തോന്നിയേക്കാം. ഇത് എല്ലാവർക്കും അറിയാവുന്നതല്ലേയെന്ന്. പക്ഷേ, നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കഠിനാധ്വാനവും ജീവിതത്തിൽ ഏത് ഘട്ടത്തിൽ, ഏത് സമയത്ത്, എവിടെ, എങ്ങനെ പ്രയോഗിക്കണമെന്ന് അർഫീൻ ഖാൻ ഉപദേശിച്ചതനുസരിച്ച് ജീവിതവിജയം നേടിയവർ ലക്ഷങ്ങളാണ്. അതിൽ ബോളിവുഡ് താരങ്ങളുണ്ട്, വമ്പൻ വ്യവസായികളുണ്ട്, രാഷ്ട്രീയ നേതാക്കളുണ്ട്, സി.ഇ.ഒകൾ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുണ്ട്, യൂനിവേഴ്സിറ്റി ടോപ്പർമാരുണ്ട്... പട്ടിക ഇനിയും നീളും. കാരണം രണ്ട് പതിറ്റാണ്ടായി സെലിബ്രിറ്റികളുടെ മാർഗദർശിയും പ്രചോദിത പ്രഭാഷകനും ലൈഫ് കോച്ചുമൊക്കെയായ അർഫീൻ ഖാൻ അഞ്ച് ലക്ഷത്തിലധികം പേരെ വ്യക്തിത്വപരമായും തൊഴിൽപരമായുമുള്ള ഉന്നമനത്തിന് സഹായിച്ചിട്ടുണ്ടെന്നാണ് കണക്ക്.
ഇതുവരെ 43 രാജ്യങ്ങളിലാണ് അർഫീൻ ഖാൻ ജീവിതവിജയമന്ത്രങ്ങളുമായി എത്തിയിരിക്കുന്നത്. ഖത്തറിലെ ബിസിനസ് പ്രമുഖർക്കും ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥർക്കുമെല്ലാം അർഫീൻ ഖാനിൽനിന്ന് നേരിട്ട് ഈ പാഠങ്ങൾ മനസ്സിലാക്കാൻ അവസരമൊരുങ്ങുകയാണ്. 2024 ജൂൺ ഒന്ന് ശനിയാഴ്ച പഞ്ചനക്ഷത്ര ഹോട്ടലായ റാഫ്ൾസ് ഫെയർമോണ്ട് ദോഹയിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘ബോസസ് ഡേഔട്ട്’ പരിപാടിയിൽ പങ്കെടുക്കാനാണ് അർഫീൻ ഖാൻ ഖത്തറിലെത്തുന്നത്. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവുമ്പോള്‍ അവര്‍ക്ക് വേണ്ട ഊര്‍ജവും മുന്നേറാനുള്ള കരുത്തും നല്കി മികച്ച വ്യക്തിയാക്കുക എന്നതാണ് ലൈഫ് കോച്ചിന്റെ ചുമതല. ‘ഒരു വ്യക്തി അയാളുടെ സ്വന്തം തീരുമാനങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും ആകെത്തുകയാണ്. സ്വയം രൂപപ്പെടുത്തുക മാത്രമാണ് മുന്നേറ്റത്തിനുള്ള യഥാർഥ മാർഗം. അവനവനിലേക്കു മാത്രം നോക്കാതെ, മറ്റുള്ളവരിലേക്കുകൂടി നോക്കാൻ കഴിയുംവിധം സ്വയം പാകപ്പെടുമ്പോൾ ഒരാൾ ജീവിതത്തിന്റെ അർഥവും സന്തോഷവും കണ്ടെത്തുകയും ചെയ്യും’ -അർഫീൻ ഖാൻ പറയുന്നു.
മയക്കുമരുന്ന് കേസിൽ അകപ്പെട്ട് ഒരുമാസത്തെ ജയിൽവാസം കഴിഞ്ഞിറങ്ങിയ ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാനിന്റെ മകൻ ആര്യൻഖാന്റെ ലൈഫ് കോച്ചായി നിയോഗിക്കപ്പെട്ടതിന് ശേഷമാണ് അർഫീൻ ഖാൻ മലയാളികൾക്കിടയിൽ കൂടുതൽ പ്രശസ്തനായത്. മറ്റൊരു സൂപ്പർ താരം ഋത്വിക് റോഷന്റെ ജീവിതത്തിലെ പ്രയാസകരമായ കാലഘട്ടങ്ങളിൽ മാർഗനിർദേശം നൽകിയത് അർഫീൻ ഖാൻ ആയിരുന്നു. മുൻ ഭാര്യ സൂസൻ ഖാനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്ന കാലഘട്ടത്തിലായിരുന്നു ഇത്. ഋത്വിക് റോഷന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന്, പഴയ വീര്യത്തിലേക്ക് കൊണ്ടുവന്നത് അര്‍ഫീന്റെ മികവായിരുന്നു. അതിനുംമുമ്പേ ബി ടൗണില്‍ വളരെ പ്രശസ്തനുമാണ് അദ്ദേഹം.
ബോളിവുഡിന്റെ നമ്പര്‍ വണ്‍ കോച്ച് എന്നാണ് ഇന്‍സ്റ്റഗ്രാം ബയോയില്‍ അര്‍ഫീന്‍ കുറിച്ചിരിക്കുന്നത്. സംരംഭകരംഗത്തും പൊതുരംഗത്തുമടക്കം ജീവിതത്തിൽ എവിടേയും വിജയത്തിലേക്കു മുന്നേറാൻ സ്വീകരിക്കാവുന്ന വഴികളെക്കുറിച്ച് നിരവധി പുസ്തകങ്ങളും അർഫീൻ ഖാൻ രചിച്ചിട്ടുണ്ട്. ‘ബോസസ് ഡേഔട്ടി’ൽ ‘മൈൻഡ് ഹാക്കിങ് സ്ക്രീട്ടസ് ഫൊർ ബോസസ്’ എന്ന വിഷയമാണ് അർഫീൻ ഖാൻ അവതരിപ്പിക്കുന്നത്. വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം കൈവരിക്കുന്നതിനും പൊടുന്നനെ തീരുമാനങ്ങളെടുക്കാനുള്ള കഴിവുകൾ ഉയർത്തുന്നതിനും ഒപ്പമുള്ളവരെ പ്രചോദിപ്പിക്കുന്നതിനും ആവശ്യമായ മെന്റൽ ട്രിക്കുകളാണ് അർഫീൻ ഖാൻ പകർന്നുനൽകുക. ഒരാളിൽ ഒളിഞ്ഞുകിടക്കുന്ന മൊത്തം കഴിവുകളും പുറത്തെടുത്ത് ആത്മവിശ്വാസം ഉയർത്തുന്ന മാർഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദോഹ: ജൂൺ ഒന്നിന് റാഫ്ൾസ് ഫെയർമോണ്ട് ദോഹ വേദിയാകുന്ന ബോസസ് ഡേ ഔട്ടിൽ വിവിധ വിഷയങ്ങളിലായി ആശിഷ് വിദ്യാർഥി, സെലിബ്രിറ്റി മെൻററും, ബ്രാൻഡ് ട്രെയിനറുമായ അർഫീൻ ഖാൻ, നിർമിത ബുദ്ധിയുടെ കാലത്തെ സൂപ്പർ ബ്രെയിൻ സാനിധ്യ തുൾസിനന്ദൻ എന്നിവർ പങ്കെടുക്കുന്നു. നേരത്തെ രജിസ്റ്റർ ചെയ്യുന്ന അംഗങ്ങൾക്കു മാത്രമായിരിക്കും പ്രവേശനം. സിംഗ്ൾ എൻട്രി പാസിന് 1300 റിയാൽ. കമ്പനികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും കൂടുതൽ ടിക്കറ്റുകൾ ഒന്നിച്ച് സ്വന്തമാക്കാവുന്ന സിൽവർ, ഗോർഡ്, പ്ലാറ്റിനം വിത്ത് പ്രീമിയം ക്ലബ് മെംബർഷിപ് ടിക്കറ്റുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 7076 0721 നമ്പറിൽ ബന്ധപ്പെടാം. ക്യൂ ടിക്കറ്റ്സ് വഴിയും എൻട്രി പാസുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.