ദോഹ: കുട്ടികൾക്കായി 'ഗൾഫ് മാധ്യമം' ഓൺലൈൻ തത്സമയ ചിത്രരചന മത്സരം നടത്തുന്നു. ഒക്ടോബർ ഒമ്പതിന് സൂം പ്ലാറ്റ്ഫോമിലൂടെയാണ് മത്സരം. ക്രയോൺസ് വിഭാഗത്തിൽ മൂന്ന് മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്കായി രാവിലെ ഒമ്പതുമുതൽ പത്തുവരെയാണ് മത്സരം. ആറുമുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികൾക്കായി രാവിലെ 10.15 മുതൽ 11.15 വരെ സ്കെച്ച് പെൻ വിഭാഗത്തിലാണ് മത്സരം. വാട്ടർ കളർ വിഭാഗത്തിൽ 11 മുതൽ 15 വയസ്സുവരെയുള്ളവർക്കായി ഉച്ചക്ക് 12 മുതൽ 1.30 വരെയാണ് മത്സരം.
www.madhyamam.com എന്ന വെബ്സൈറ്റിലെ drawingcompetitionqatar എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ദോഹ ഗൾഫ് സിനിമ സിഗ്നലിലുള്ള 'ഗൾഫ് മാധ്യമം' ഓഫിസിൽ നേരിട്ടെത്തി സ്റ്റാമ്പ് ചെയ്ത ഡ്രോയിങ് പേപ്പറുകളും ചെസ്റ്റ് നമ്പറും ൈകപ്പറ്റണം. ഈ പേപ്പറിലാണ് ചിത്രങ്ങൾ വരക്കേണ്ടത്. നിശ്ചിത സമയം സൂം പ്ലാറ്റ് ഫോമിലൂടെയായിരിക്കും കുട്ടികൾ തത്സമയം പങ്കെടുക്കുക. രജിസ്റ്റർ ചെയ്യുന്നവർക്ക് വാട്സ് ആപ് വഴി നിബന്ധനകളും വിശദവിവരങ്ങളും അയച്ചുകൊടുക്കും. ഒക്ടോബർ ഏഴുവരെ രജിസ്ട്രേഷൻ സ്വീകരിക്കും. വിവരങ്ങൾക്ക് 55373946, 55091170 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിജയികളെയും തിരഞ്ഞെടുക്കപ്പെടുന്നവരെയും ഗംഭീരസമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.