ദോഹ: ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി വനിതകളുടെ നേതൃത്വത്തിൽ സി റിങ് റോഡിൽ പ്രവർത്തിക്കുന്ന റിയാദ മെഡിക്കൽ സെന്ററുമായി ചേർന്ന് വനിതകൾക്കായുള്ള പ്രത്യേക മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ഗൈനക്കോളജി, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. സ്ത്രീകളിൽ വർധിച്ചുവരുന്ന സ്തനാർബുദ കാരണങ്ങളെയും പ്രതിവിധികളെയും കുറിച്ച് ഗൈനക്കോളജി ഡോ. വിജയലക്ഷ്മി ക്ലാസെടുത്തു.
മുഴുവൻ അംഗങ്ങൾക്കും സൗജന്യ രക്തപരിശോധന നടത്തി. മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡ് വിതരണം റിയാദ മെഡിക്കൽ സെന്റർ എം.ഡി ജംഷീർ ഹംസ നിർവഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് വിപിൻ പി.കെ അധ്യക്ഷത വഹിച്ചു.
മിലൻ അരുൺ, അഞ്ജന മേനോൻ സി.കെ, സിയാദ് ഉസ്മാൻ, കെ.കെ. ഉസ്‍മാൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ഷഹാന ഇല്യാസ്, ജനറൽ കൺവീനർ ജീജ ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ നൂറിൽ പരം വനിതകൾ പങ്കെടുത്തു. ട്രഷറർ ഹരീഷ് കുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.