ദോഹ: ലോക സ്തനാർബുദ ബോധവത്കരണ ദിനത്തിന്റെ ഭാഗമായി, ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് വനിതാ ജീവനക്കാർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാൻഡ് കോൺഫറൻസ് റൂമിൽ നടന്ന പരിപാടിയിൽ ഇമാര ഹെൽത്ത് കെയറിലെ ഡോ. ഫാതിമാ സഹ്ര ഷബ്നം ക്ലാസ് നയിച്ചു. സ്തനാർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയൽ, ചികിത്സാ മാർഗങ്ങൾ, രോഗപ്രതിരോധം എന്നിവയിൽ വിശദീകരണം നൽകി.
സ്തനാർബുദത്തെക്കുറിച്ച് അവബോധം വർധിപ്പിക്കുകയും ആരോഗ്യപരമായ രീതികൾ പിന്തുടരാൻ പ്രേരണ നൽകുകയുമായിരുന്നു ലക്ഷ്യം.ആരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി, ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഓരോ വർഷവും ഇത്തരത്തിലുള്ള ബോധവത്കരണ പരിപാടികൾ നടത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.