ദോഹ: സ്തനാർബുദ ബോധവത്കരണ മാസാചരണത്തിെൻറ ഭാഗമായി ഖത്തർ ആകാശത്ത് റിബൺ രൂപം വരച്ച് ഖത്തർ എയർവേസ് വിമാനം ശ്രദ്ധ നേടി.ഹമദ് മെഡിക്കൽ കോർപറേഷെൻറ സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഖത്തർ എയർവേസിെൻറ തിങ്ക് പിങ്ക് ഫ്ലൈറ്റ് ക്യു ആർ 9901 നമ്പറിലുള്ള ബോയിങ് 787 ഡ്രീംലൈനർ വിമാനം ആകാശത്ത് ബോധവത്കരണ റിബൺ മാതൃകയിൽ പറന്നത്. വിമാന നീക്കങ്ങൾ കൃത്യസമയം നിരീക്ഷിക്കുന്ന ഫ്ലൈറ്റ് റഡാർ റിബൺ മാതൃകയിൽ ഖത്തർ എയർവേസ് വിമാനം പറന്നത് ചിത്രസഹിതം ട്വീറ്റ് ചെയ്യുകയും ചെയ്തു. വിമാനത്തിൽ വനിതകളായ ക്രൂ അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. തിങ്ക് പിങ്ക് ഹാഷ്ടാഗോടെയാണ് സ്തനാർബുദ ബോധവത്കരണവുമായി ബന്ധപ്പെട്ട് റിബൺ വരച്ചത് ഖത്തർ എയർവേസ് പുറത്തുവിട്ടത്.
സ്തനാർബുദം നേരത്തേ കണ്ടെത്തുകയും യഥാസമയം ചികിത്സ തേടുകയും ചെയ്യേണ്ടതിൻറ പ്രാധാന്യം ഓർമിപ്പിച്ചാണ് ഒക്ടോബർ മാസത്തിലുടനീളം സ്തനാർബുദ ബോധവത്കരണ മാസമായി രാജ്യം ആചരിക്കുന്നത്. ഒറ്റക്കെട്ടായി സ്തനാർബുദത്തെ നേരിടാമെന്ന തലക്കെട്ടിൽ നിരവധി പരിപാടികളാണ് ഹമദ് മെഡിക്കൽ കോർപറേഷൻ സംഘടിപ്പിക്കുന്നത്.
ഖത്തർ കാൻസർ രജിസ്ട്രി റിപ്പോർട്ട് പ്രകാരം രാജ്യത്തെ സ്ത്രീകളിൽ ഒരു ലക്ഷം പേരിൽ 56 പേർക്ക് സ്തനാർബുദം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്തെ അർബുദരോഗികളായ സ്ത്രീകളിൽ 31 ശതമാനം പേർക്കും സ് തനാർബുദമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വളരെ നേരത്തേ പരിശോധന നടത്തി രോഗം കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാനാകും.
അർബുദ സംബന്ധമായ ബോധവത്കരണം ഇൗ മേഖലയിൽ ഏറ്റവും പ്രധാനഘടകമാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു. പൊതുജനാരോഗ്യമന്ത്രാലയത്തിൻറ കണക്കുകൾ പ്രകാരം സ്തനാർബുദമാണ് ഖത്തറിൽ ഏറെ കണ്ടുവരുന്നത്. 17.7ശതമാനം വരുമിത്. ഇൗ അർബുദം നേരത്തേ കണ്ടുപിടിച്ചാൽ ചികിൽസയിലൂടെ ഭേദമാക്കാനും ജീവൻ രക്ഷിക്കാനും കഴിയും.
സ്തനാർബുദത്തി െൻറ കാര്യത്തിൽ പ്രത്യക്ഷ ലക്ഷണങ്ങൾ ഏറെ കഴിഞ്ഞായിരിക്കും ഉണ്ടാവുക. ഇതിനാൽ നേരത്തേ തന്നെ 'മാമോഗ്രാം' ടെസ്റ്റ് നടത്തി രോഗം ഉ േണ്ടാ എന്ന് സ്ഥിരീകരിക്കണം. നേരത്തേ രോഗം കണ്ടുപിടിക്കുകയെന്നതാണ് ഭേദമാക്കാനും ചികിത്സ വിജയിക്കാനുമുള്ള പ്രധാന ഘടകം.രാജ്യത്തെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (പി.എച്ച്.സി.സി) കീഴിലുള്ള ആശുപത്രികളിൽ ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഖത്തർ കാൻസർ രജിസ്ട്രിയിലെ കണക്കുകൾ പ്രകാരം സ്ത്രീകളിലെ 39.4 ശതമാനം കാൻസറും സ്തനാർബുദം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.