ദോഹ: ഖത്തർ കാൻസർ സൊസൈറ്റി ഒക്ടോബർ സ്തനാർബുദ ബോധവത്കരണമാസമായി ആചരിക്കുന്നു. ഇതിൻറ ഭാഗമായി വിവിധ പരിപാടികളാണ് രാജ്യത്ത് നടക്കുന്നത്. സ്വകാര്യആശുപത്രികൾ, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണിത്.പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾപ്രകാരം സ്തനാർബുദമാണ് ഖത്തറിൽ ഏറെ കണ്ടുവരുന്നത്. ഇൗ കാൻസർ നേരത്തേ കണ്ടുപിടിച്ചാൽ ചികിത്സയിലൂടെ ഭേദമാക്കാനും ജീവൻ രക്ഷിക്കാനും കഴിയും. എന്നാൽ കാൻസറിെൻറ പ്രത്യക്ഷ ലക്ഷണങ്ങൾ ഏറെ കഴിഞ്ഞായിരിക്കും സ്തനാർബുദത്തിെൻറ കാര്യത്തിൽ ഉണ്ടാവുക. ഇതിനാൽ നേരത്തേ തന്നെ 'മാമോഗ്രാം' ടെസ്റ്റ് നടത്തി രോഗം ഉണ്ടോ എന്ന് സ്ഥിരീകരിക്കണം. നേരത്തേ രോഗം കണ്ടുപിടിക്കുകയെന്നതാണ് ഭേദമാക്കാനും ചികിൽസ വിജയിക്കാനുമുള്ള പ്രധാന ഘടകം. രാജ്യത്തെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (പി.എച്ച്.സി.സി) കീഴിലുള്ള ആശുപത്രികളിൽ ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഖത്തർ കാൻസർ രജിസ്ട്രിയിലെ കണക്കുകൾ പ്രകാരം സ്ത്രീകളിലെ 39.4 ശതമാനം കാൻസറും സ്തനാർബുദമാണ്.
1. മാമോഗ്രാം ടെസ്റ്റ് വഴി ശരീരത്തിൽ ഏറെ കൂടുതൽ റേഡിയേഷൻ എത്തുന്നത് കാൻസറിന് കാരണമാകുമോ?
–മാമോഗ്രാം ചെയ്യുേമ്പാൾ ഏറ്റവും കുറഞ്ഞ റേഡിയേഷനാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ഏറ്റവും കുറഞ്ഞ രൂപത്തിലുള്ള ദോഷങ്ങളേ ശരീരത്തിനുള്ളൂ. എന്നാൽ നേരത്തേ കാൻസർ ഇൗ ടെസ്റ്റിലൂടെ കണ്ടുപിടിക്കാം എന്നതിനാൽ ഇൗ ടെസ്റ്റിലൂടെ ഉണ്ടാകുന്ന ഫലം ഏറെ വലുതാണ്.
2. സ്തനാർബുദം ഉണ്ടായിരുന്ന സ്ത്രീയുടെ മകൾക്കും സ്തനാർബുദം വരുമോ?
–ശാസ്ത്രീയമായ തെളിയിക്കപ്പെട്ടിട്ടില്ല.
3. ശരീരത്തിൽ പൂശുന്ന സുഗന്ധങ്ങൾ (ഡിയോഡറൻറുകൾ) കാൻസറിന് കാരണമാകുമോ?
–ഇവ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം കാൻസറിനുള്ള സാധ്യത കുടുന്നില്ല. എന്നാൽ സ്ത്രീകൾ ഇത്തരം ഡിയോഡറൻ റുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തിെൻറ ദുർഗന്ധം അകറ്റാനുള്ള ഡിയോഡറൻറുകൾ, അലൂമിനിയം അടങ്ങിയ പൗഡറുകൾ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. മാമോഗ്രാം ടെസ്റ്റു നടത്തു േമ്പാൾ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ കൃത്യമായ സ്ക്രീനിങ് നടക്കാത്ത അവസ്ഥക്ക് സാധ്യതയുണ്ട്.
4. സ്തനത്തിലെ മുഴ, തടിപ്പ് എന്നിവ കാൻസർ ആയിരിക്കുമോ?
–സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന കാൻസറാണ് സ്തനാർബുദം. സ്തനത്തിലുണ്ടാകുന്ന മിക്ക മുഴകളും തടിപ്പും സാധാരണഗതിയിൽ കാൻസറാകില്ല. ഇത്തരത്തിലുള്ള 80 ശതമാനം മുഴകളും പ്രശ്നമല്ല. എന്നാൽ വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്.
5. കാപ്പി കൂടുതലായി കുടിക്കുന്നത് കാൻസർ സാധ്യത കൂട്ടുമോ?
–കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ സ്തനത്തിെൻറ ആരോഗ്യത്തിന് ദോഷകരമല്ല. എന്നാൽ കാപ്പി കൂടുതൽ കുടിക്കുന്നത് നല്ലതല്ല.
6. സ്തനാർബുദം കണ്ടെത്തിയാൽ സ്തനം പൂർണമായി മുറിച്ചുകളയേണ്ടി വരുമോ?
–സ്തനാർബുദമുള്ള എല്ലാവർക്കും സ്തനം മുറിച്ചുകളയുന്ന ശസ്ത്രക്രിയ നടത്താറില്ല. വിവിധ തരം സ് തനാർബുദങ്ങളാണുള്ളത്. സ്തനത്തിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടാക്കാത്ത ശസ്ത്രക്രിയകൾ ഉണ്ട്. ഇത് സ്തനത്തിലുള്ള ട്യൂമറിെൻറ വളർച്ച നോക്കിയാണ് തീരുമാനിക്കുക. രോഗത്തിെൻറ തുടക്കഘട്ടത്തിലുള്ള സ് ത്രീകൾക്ക് ശസ്ത്രക്രിയയിലൂടെ ട്യൂമർ മാത്രം എടുത്തുകളയുകയാണ് ചെയ്യുക. അല്ലെങ്കിൽ ഭാഗികമായി സ് തനം ഒഴിവാക്കൽ (lumpectomy, partial mastectomy) നടത്തും.
7. കൃത്രിമമായി സ്തനം വച്ചുപിടിപ്പിക്കുന്നത് സ്തനാർബുദത്തിന് കാരണമാകുമോ?
–കാൻസറും ഇതും തമ്മിൽ ബന്ധമില്ല
8. സ്തനാർബുദം പകരുന്നരോഗമാണോ?
–അല്ല.
9. പുഷ് അപ്പ് ബ്രാകൾ ധരിക്കുന്നത് സ്തനാർബുദത്തിന് കാരണമാകുമോ?
–ശാസ്ത്രീയമായ തെളിവില്ല.
10. ചെറിയ സ്തനം ഉള്ളവർക്ക് കാൻസർ പിടിപെടിേല്ല?
–സ്തനത്തിെൻറ വലുപ്പവും സ്തനാർബുദവുമായി ഒരു ബന്ധവുമില്ല. ഏത് വലുപ്പത്തിലുള്ള സ്തനം ഉള്ളവർക്കും അർബുദം വരാം. ഇതിനുള്ള സാധ്യത എല്ലാവരിലും ഒരുപോലെയാണ്.
11. കൃത്രിമമായി സ്തനം െവച്ചവർക്ക് മാമോഗ്രാമിലൂടെ സ്തനാർബുദ പരിശോധന നടത്താനാകിേല്ല?
–ഇത്തരക്കാർക്കും മാമോഗ്രാം ടെസ്റ്റ് നടത്താം. എന്നാൽ ഇത്തരം സ്ത്രീകൾ ഇക്കാര്യം പരിശോധന നടത്തുന്നതിനു മുമ്പ് ക്ലിനിക് അധികൃതരോട് പറയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.