ദോഹ: 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിെൻറ വിവിധ ആവശ്യങ്ങൾക്ക് തങ്ങളുടെ കെട്ടിടങ്ങൾ വാടകക്ക് കൊടുക്കാൻ തയാറുള്ള കെട്ടിടഉടമകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ലോകകപ്പിനുമുമ്പും ശേഷവുമുള്ള വിവിധ കാര്യങ്ങൾക്കും ലോകകപ്പിനുമായുള്ള സൗകര്യമൊരുക്കാനാണ് ഇത്തരം കെട്ടിടങ്ങൾ ഉപയോഗിക്കുക. സന്ദർശകർക്ക് താമസസൗകര്യമൊരുക്കുകയാണ് പ്രധാനലക്ഷ്യം. ലഭ്യമാകുന്ന െകട്ടിടങ്ങളുെടയും റെസിഡൻഷ്യൽ അപ്പാർട്ട്മെൻറുകളുടെയും ഗുണനിലവാരവും സൗകര്യവുമാണ് നിലവിൽ പ്രാദേശികസംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പരിശോധിക്കുന്നത്.
ഇത് രണ്ടാം തവണയാണ് കമ്മിറ്റി സമാനനടപടികൾ തുടങ്ങുന്നത്. നേരത്തേ ആദ്യഘട്ടത്തിൽ കെട്ടിടഉടമകളിൽനിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. രാജ്യത്തെ എല്ലാ കെട്ടിടങ്ങളും ലോകകപ്പിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് സുപ്രീം കമ്മിറ്റി നടപടികൾ സ്വീകരിക്കുന്നത്. തങ്ങളുെട കെട്ടിടങ്ങൾ വിട്ടുനൽകാനുള്ള താൽപര്യം അറിയിക്കാനും അപേക്ഷിക്കാനുമായി ഒരുമാസമാണ് ഉടമക്ക് അനുവദിച്ചിരിക്കുന്നത്. 2022 നവംബർ 21ന് ദോഹ സമയം ഉച്ചക്ക് ഒന്നിന് അൽബെയ്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പിന് വിസിലുയരുക. ഖത്തർ ദേശീയദിനമായ ഡിസംബർ 18ന് വൈകുന്നേരം ആറിന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം. ഗ്രൂപ് ഘട്ടത്തിൽ ദിവസം നാലു മത്സരങ്ങളാണുണ്ടാവുക.
ഡിസംബർ ഏഴിനുള്ളിൽ താഴെയുള്ള നടപടികൾ പൂർത്തിയാക്കി അപേക്ഷിക്കണം. എല്ലാ വലുപ്പത്തിലുള്ള റെസിഡൻഷ്യൽ അപ്പാർട്ട്മെൻറുകളും പരിഗണിക്കും.
എന്നാൽ, ഫുൾ ഫർണിഷ്ഡ് ആയവ മാത്രമേ പരിഗണിക്കൂ. ഏതു ഭാഗത്തുള്ള കെട്ടിടങ്ങളും പരിഗണിക്കും. എന്നാൽ, പേൾ ഖത്തർ, ലുസൈൽ സിറ്റി എന്നിവിടങ്ങളിലുള്ളവക്കാണ് മുൻഗണന നൽകുക. ഉടമയുടെ കൈയിൽ ഇത്ര അപ്പാർട്ട്മെൻറുകൾ വേണമെന്ന നിബന്ധനയില്ല. ഒന്നു മാത്രമുള്ളവർക്കും അപേക്ഷിക്കാനാകും. വാടക എത്രയാണ് ലഭിക്കുക എന്ന കാര്യം പിന്നീടാണ് തീരുമാനിക്കുക. ഒന്നുകിൽ ആറുമാസം അല്ലെങ്കിൽ 12 മാസം എന്നിങ്ങനെ രണ്ട് കാലയളവിലേക്കാണ് കെട്ടിടങ്ങൾ വാടകക്ക് വിട്ടുനൽകേണ്ടി വരുക.
ലോകകപ്പ് കാണാനെത്തുന്ന ഫുട്ബാൾ ആരാധകർക്കായി കുറ്റമറ്റ താമസസൗകര്യം ഏർപ്പെടുത്തുന്നതിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വൻഒരുക്കങ്ങളാണ് നടത്തുന്നത്. ഭരണവികസന തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ഗവൺമെൻറ് ഹൗസിങ് വകുപ്പുമായി ഈയടുത്ത് പൊതുധാരണപത്രം ഒപ്പുവെച്ചിരുന്നു. ധാരണപത്രം പ്രകാരമാണ് ഇരുകക്ഷികളും യോജിച്ചുള്ള സംയുക്ത ടീം രാജ്യത്തെ റിയൽ എസ്റ്റേറ്റ് ഉടമകളിൽനിന്നും വാടക അപേക്ഷകൾ സ്വീകരിക്കുന്നത്. ഇതിെൻറ ആദ്യഘട്ടത്തിൽ വിവിധ ടവറുകളിലും കെട്ടിടങ്ങളിലും റെസിഡൻഷ്യൽ കോംപ്ലക്സുകളിലുമായി പൂർണമായും ഫർണിഷ് ചെയ്ത 15,000 റൂമുകൾക്ക് സംയുക്ത സമിതി അംഗീകാരം നൽകിയിരുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിലെത്തുന്നവർക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് ഉടമകളുമായി കരാർ ഒപ്പുവെക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇതിൽ ചാമ്പ്യൻഷിപ് കാലയളവ്, ചാമ്പ്യൻഷിപ്പിനു മുമ്പും ശേഷമുള്ള കാലയളവ് എന്നിവ ഉൾപ്പെടും. ഇതിനായി സ്വകാര്യ മേഖലയിലെ റിയൽ എസ്റ്റേറ്റ് ഉടമകളുമായി ചേർന്ന് അധികൃതർ പ്രവർത്തിക്കുന്നുണ്ട്. ഭരണകാര്യ തൊഴിൽ സാമൂഹിക കാര്യമന്ത്രാലയവും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയും മറ്റൊരു ധാരണപത്രത്തിലും ഒപ്പുവെച്ചിട്ടുണ്ട്. ലോകകപ്പിെൻറ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നിക്ഷേപ നിര്‍വഹണത്തിന് സ്ഥലം ഉടമകള്‍ക്ക് അവസരമൊരുക്കി താമസ കേന്ദ്രങ്ങള്‍ നിര്‍മിക്കാനാണിത്.
ലോകകപ്പിന് പിന്തുണ നൽകുന്ന വിധത്തില്‍ സ്വകാര്യ മേഖലക്ക് സൗകര്യപ്പെടുത്തുകയെന്നതാണ് കരാറിലൂടെ ഉദ്ദേശിക്കുന്നത്. മത്സരങ്ങള്‍ക്കുശേഷവും രാജ്യത്തിെൻറ സാമ്പത്തിക സുസ്ഥിരതക്ക് പിന്തുണ നൽകുന്ന വിധത്തിലാണ് നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്നത്. ലോകകപ്പിനെത്തുന്ന കളിയാരാധകര്‍ക്ക് മികച്ച താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം പുതിയ ഹോട്ടലുകള്‍ നിര്‍മിക്കാതെ താമസ കേന്ദ്രങ്ങള്‍ ലഭ്യമാകുമെന്നതാണ് കരാറിലൂടെ സാധ്യമാകുന്നത്.
എല്ലാ ബജറ്റിലുമുള്ളവര്‍ക്ക് അനുയോജ്യമായ വിധത്തിലാണ് താമസസൗകര്യങ്ങള്‍ ലഭിക്കുക.കരാര്‍ പ്രകാരം ഉടമകള്‍ക്ക് തങ്ങളുടെ സ്ഥലം മന്ത്രാലയത്തിന് അഞ്ചു വര്‍ഷത്തേക്ക് വാടകക്ക് നൽകാനാവും. ധാരണപ്രകാരം അഞ്ചു വര്‍ഷത്തിനുശേഷം പുതുക്കാവുന്നതാണ്. താൽപര്യമുള്ളവര്‍ക്ക് https://www.qatar2022.qa/accommodation എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.