ദോഹ: ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശൂറാ കൗൺസിലിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിെൻറ തയാറെടുപ്പുകൾ സജീവമായി പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് ഖത്തറിെൻറയും ഗൾഫ് രാജ്യങ്ങളുെടയും ചരിത്രത്തിൽ വഴിത്തിരിവ് സൃഷ്ടിക്കുന്നതും ഏറെ പ്രധാന്യമുള്ളതുമാണ്. രാജ്യത്തിെൻറ കാര്യങ്ങളിലും പുതിയ തീരുമാനങ്ങളിലും കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ശൂറാ കൗൺസിൽ അംഗങ്ങളെ ജനാധിപത്യമായ രീതിയിൽ തെരഞ്ഞെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
കാബിനറ്റ് ജനറൽ സെക്രേട്ടറിയറ്റിലെ നിയമനിർമാണ വിഭാഗം മേധാവി അബ്ദുൽ അസീസ് മുബാറക് അൽ ബൂഐനൈൻ ആണ് ഒരുക്കങ്ങൾ സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചത്.കഴിഞ്ഞവർഷം നവംബർ മൂന്നിന് ശൂറാ കൗൺസിലിെൻറ 49ാം സെഷനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ശൂറാകൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
അമീറിെൻറ പ്രഖ്യാപനം വന്നത് മുതൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അൽ ബൂഐനൈൻ.വോട്ടിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഭരണഘടന മുന്നോട്ടുവെച്ച സമയക്രമം പാലിച്ചാണ് നടപടികൾ. ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് നിയമത്തിന് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പായാണ് ഇലക്ഷൻ സംബന്ധിച്ച നിയമത്തിെൻറ കരട് നിയമത്തിന് അംഗീകാരം ലഭിച്ചതിനെ കണക്കാക്കുന്നത്.വളരെ അഭിമാനത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയകളിലേർപ്പെടുന്നത്. ഖത്തറിെൻറ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലിലേക്കാണ് നാം ചുവടുവെച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി അധ്യക്ഷനായ ശൂറാ കൗൺസിൽ ഇലക്ഷൻ സുപ്രീം കമ്മിറ്റിയാണ് കരട് നിയമത്തിെൻറ തയാറെടുപ്പുകൾക്ക് മേൽനോട്ടം വഹിച്ചിരിക്കുന്നത്. വോട്ടർമാർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കുമുണ്ടായിരിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും നിബന്ധനകളും കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ വോട്ടർ പട്ടികയിലേക്കുള്ള രജിസ്േട്രഷൻ, തെരഞ്ഞെടുപ്പ് പ്രചാരണം, ഫലപ്രഖ്യാപനം തുടങ്ങിയവ ഉൾപ്പെടെയുള്ള കാര്യങ്ങൾ കരട് നിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
2021 ഒക്ടോബറിലാണ് ഖത്തറിൽ ജനാധിപത്യ രീതിയിൽ ശൂറാകൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുക. അടുത്ത ശൂറാ കൗൺസിലിന് കൂടുതൽ നിയമനിർമാണാധികാരവും മേൽനോട്ട അധികാരവുമുണ്ടായിരിക്കും. പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാരെ വിളിച്ച് കൗൺസിലിന് മുന്നിൽ ഹാജരാക്കാനും ശാസിക്കാനും മന്ത്രിമാരെ പിരിച്ചുവിടാനും സർക്കാറിെൻറ സാമ്പത്തിക കൈകാര്യകർത്വത്തിൽ ഇടപെടാനും ബജറ്റിന് അംഗീകാരം നൽകാനുമൊക്കെ പുതിയ ശൂറാകൗൺസിലിന് അധികാരമുണ്ടായിരിക്കും.
രാജ്യത്തിെൻറ എല്ലാ മേഖലകളെയും പ്രതിനിധാനം ചെയ്തുള്ള സമഗ്രമായ സമിതിയായിരിക്കും അടുത്ത ശൂറാ കൗൺസിലെന്ന് അധികൃതർ പറയുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനാവശ്യമായ മാനദണ്ഡങ്ങൾ പാലിക്കും. ഇതിനായി ഓരോ മണ്ഡലങ്ങൾ പ്രഖ്യാപിക്കും. ഒരു മണ്ഡലത്തിൽനിന്നും ഒരു പ്രതിനിധി മാത്രമായിരിക്കും സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക. ഇപ്രകാരം ഖത്തറിെൻറ ഭൂപ്രകൃതി അനുസരിച്ച് 30 മണ്ഡലങ്ങളാണ് നിലവിൽ തയാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് പ്രക്രിയ പൂർണമായും സുതാര്യമായിരിക്കും. ഇതിനായി പ്രത്യേക പ്രതിനിധികളെതന്നെ നിയമിക്കും.
സ്ഥാനാർഥികളുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ. അതിനാൽ തെരഞ്ഞെടുപ്പിെൻറ മുഴുവൻ പ്രക്രിയയും പൂർണമായും സ്ഥാനാർഥിയുടെയും പ്രതിനിധികളുടെയും കൺമുന്നിലായിരിക്കും നടക്കുക.
മാധ്യമ സ്ഥാപനങ്ങൾക്കും സിവിൽ സൊസൈറ്റി സംഘടനകൾക്കും മറ്റുള്ളവക്കും തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പ്രക്രിയസംബന്ധിച്ച് അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകും. ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി അദ്ദേഹത്തെ തെരഞ്ഞെടുത്ത മണ്ഡലത്തെയായിരിക്കും ശൂറാ കൗൺസിലിൽ പ്രതിനിധാനം ചെയ്യുക. മാധ്യമങ്ങൾക്കുമുന്നിൽ സ്ഥാനാർഥികൾക്ക് തുല്യ അവസരമായിരിക്കും ലഭിക്കുക. ശൂറാ കൗൺസിലിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾക്കുള്ള വിദേശഫണ്ടിങ് പൂർണമായും വിലക്കപ്പെട്ടിട്ടുണ്ട്. വോട്ട് വില കൊടുത്ത് വാങ്ങുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.