ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അമേരിക്കൻ സന്ദർശനത്തെ അഭിനന്ദിച്ച് ഖത്തർ മന്ത്രിസഭായോഗം. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന പ്രതിവാര യോഗത്തിൽ അമീറിന്‍റെ അമേരിക്കൻ സന്ദർനവും പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയും ഏറെ ഫലപ്രദമായിരുന്നുവെന്ന് വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപരമായ സൗഹൃദവും ഉഭയകക്ഷി ബന്ധവും മെച്ചപ്പെടുത്തുന്നതിലും വ്യാപാര-വ്യവസായ വികസനം ഊർജിതമാക്കുന്നതിലും മേഖലയിലെയും രാജ്യാന്തരതലത്തിലെയും സമാധാന ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിലും കൂടിക്കാഴ്ച ഏറെ പ്രധാനമായെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. അമേരിക്കയുടെ നാറ്റോ ഇതര സഖ്യരാജ്യങ്ങളുടെ പദവി നൽകാനുള്ള പ്രസിഡന്‍റിന്‍റെ നിർദേശം ഖത്തർ -അമേരിക്ക ബന്ധത്തിന്‍റെ പ്രാധാന്യമാണ് ബോധ്യപ്പെടുത്തുന്നതെന്നും വ്യക്തമാക്കി. രാജ്യത്തെ കോവിഡ് മഹാമാരിയുടെ സ്ഥിഗതികൾ ആരോഗ്യ മന്ത്രി ഡോ. അൽ കുവാരി വിശദീകരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.