ദോഹ: അടിയന്തര അറ്റസ്റ്റേഷൻ കാര്യങ്ങൾക്ക് മാത്രമായി ഇന്ത്യൻ എംബസിയിൽ പ്രത്യേക കോൺസുലാർ ക്യാമ്പ് നടത്തുന്നു. നവംബർ 21ന് എംബസി കെട്ടിടത്തിലാണ് ക്യാമ്പ് നടക്കുകയെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ എംബസിയിൽ രജിസ്റ്റർ ചെയ്തവർ നവംബർ 18ന് താഴെപറയുന്ന ഫോർമാറ്റിൽ അവരുടെ പി.ഒ.എ/പി.സി.സി/ഒറിജിനൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുള്ള അപേക്ഷ 33059647 നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം.
പേര്, പാസ്പോർട്ട് നമ്പർ, ക്യു.ഐ.ഡി നമ്പർ, മൊൈബൽ നമ്പർ, ഇ-മെയിൽ ഐഡി, ഏതുതരം സേവനമാണ് വേണ്ടത്, അടിയന്തരമായിവേണ്ടതിെൻറ കാരണം, നിലവിൽ എടുത്ത അപ്പോയൻറ്മെൻറ് തീയതി എന്നീ ക്രമത്തിലാണ് വിവരം വാട്സ്ആപ് ചെയ്യേണ്ടത്. ക്യാമ്പിൽ വരേണ്ടതുമായി ബന്ധപ്പെട്ട സമയമടക്കമുള്ള വിവരങ്ങൾ വാട്സ്ആപിൽ എംബസിയിൽനിന്ന് അറിയിക്കും. എല്ലാതരത്തിലുള്ള കോവിഡ് പ്രോട്ടോകോളുകളും സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.