ദോഹ: ഇത്തവണത്തെ ശൈത്യകാല ക്യാമ്പിങ് സീസൺ അപകടങ്ങൾ ഇല്ലാത്തതാകട്ടെ. അതിനുള്ള മുന്നൊരുക്കവും പ്രത്യേക കാമ്പയിനുമായി ഗതാഗതവകുപ്പ് രംഗത്ത്. 2020^21ലെ ക്യാമ്പിങ് സീസണുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ബോധവത്കരണ കാമ്പയിനാണ് നടത്തുന്നതെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മറ്റു സർക്കാർ വകുപ്പുകളുമായും വിവിധ സന്നദ്ധസംഘടനകളുമായും സഹകരിച്ചാണിത്. സീലൈൻ ഏരിയയിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കുടുംബങ്ങളുെട ചുമതല, വിവിധ വിഭാഗത്തിലുള്ള സഞ്ചാരികളും ക്യാമ്പ് െചയ്യുന്നവരും പാലിക്കേണ്ട ഗതാഗത നിയമചട്ടങ്ങൾ തുടങ്ങിയവ കാമ്പയിനിൽ ചർച്ച ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്യുമെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ ഷഹ്വാനി പറഞ്ഞു.
കാമ്പയിനിൽ സീലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഒരുക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കും. എല്ലായിടത്തും പൊലീസ് സംഘത്തെ പരിശോധനക്ക് നിയോഗിക്കും. പരിശോധന സീലൈൻ ഏരിയയിൽ മാത്രമല്ല ശൈത്യകാല ക്യാമ്പിങ് നടത്തുന്ന മറ്റുള്ളിടത്തും ഉണ്ടാകും. ചെറുപ്പക്കാർ ഏതു തരത്തിലുള്ള വിനോദങ്ങളിലാണ് ഏർപ്പെടുന്നത് എന്നത് സംബന്ധിച്ചും കുട്ടികൾക്ക് മോട്ടോർ ൈസക്കിളുകൾ വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ടും നിരീക്ഷണമുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഖത്തരി പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടാണ് ക്യാമ്പിങ് സീസണ്‍ നടത്തുക. ക്യാമ്പ് സീസണ്‍ അവസാനിച്ചാലുടന്‍ കൂടാരങ്ങള്‍ പൊളിച്ചുമാറ്റിയിരിക്കണം. ഇത് എല്ലാവരും കര്‍ശനമായി പാലിക്കണം. തീരപ്രദേശങ്ങളില്‍ ക്യാമ്പ് അനുവദനീയമാണ്. എന്നാല്‍, സ്വകാര്യ സ്വത്തുവകകളുടെയും പൗരന്മാരുടെ വീടുകളില്‍നിന്നും അകലെയായിരിക്കണം കൂടാരങ്ങള്‍ നിര്‍മിക്കേണ്ടത്.
നിരവധിയാളുകളാണ് സീലൈൻ ഏരിയയിൽ ഇക്കാലയളവിൽ എത്തുക. ഇതിനാൽതന്നെ ഏറെ അപകടങ്ങളും സീലൈന്‍ ഏരിയയില്‍ ഉണ്ടാവാറുണ്ട്. ബഗ്ഗി അടക്കമുള്ള വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ കൂടുതൽ ശ്രദ്ധ വേണം. ഗതാഗത സുരക്ഷാ നടപടിക്രമങ്ങള്പാലിക്കണം. അലസതയും ജാഗ്രതക്കുറവും ഒഴിവാക്കണം. ഇക്കാര്യത്തില്‍ കുടുംബങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കൗമാരക്കാരെ വാഹനം ഓടിക്കാന്‍ അനുവദിക്കരുത്. കുട്ടികളില്‍ നിരീക്ഷണമുണ്ടാകണം. സീലൈനില്‍ ഗതാഗത അപകടങ്ങള്‍ക്ക് നാലു കാരണങ്ങളാണുള്ളത്. രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി മോട്ടോര്‍ സൈക്കിളുകള്‍ വാടകക്കെടുത്ത് നല്‍കുന്നത്, സുരക്ഷാ ആവശ്യകതകള്‍ പാലിക്കാത്ത മോട്ടോര്‍ സൈക്കിളുകള്‍, യോഗ്യതയില്ലാത്ത ഡ്രൈവര്‍മാര്‍ അമിതവേഗമുള്ള എന്‍ജിനുകളുള്ള ക്വാഡ് ബൈക്കുകള്‍ ഉപയോഗിക്കല്‍ എന്നിവയാണ് അപകടകാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ഡ്യൂൺ ബഗ്ഗികളും മോട്ടോർബൈക്കുകളും വാടകക്ക് നൽകുന്ന ഷോപ്പുകളിൽ പരിശോധന കർശനമാക്കുന്നുണ്ട്. മീഡിയ ആൻഡ് ട്രാഫിക് അവയർനെസ് വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹജ്രി, സതേൺ ട്രാഫിക് വിഭാഗം ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ മുഹമ്മദ് ബിൻ ജാസിം ആൽഥാനി തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
നിയമലംഘനങ്ങൾ നടത്തുന്ന ചില വാഹനങ്ങളുടെ നമ്പർ േപ്ലറ്റുകൾ മറയ്ക്കുന്ന അവസ്ഥയുമുണ്ട്. അധികൃതർ വാഹനങ്ങളുടെ നമ്പർ നിരീക്ഷിക്കാതിരിക്കാനാണിത്. ഇത്തരത്തിൽ വാഹനങ്ങളുടെ നമ്പർ േപ്ലറ്റുകൾ മറച്ചുവെച്ചാൽ മൂന്നു ദിവസം ജയിൽ ശിക്ഷ ലഭിക്കും. മറ്റു നിയമനടപടികൾ നേരിടേണ്ടി വരുകയും ചെയ്യും. നിയമലംഘനങ്ങൾക്കെതിരെകർശനമായ നടപടികളാണ് ഉണ്ടാവുകയെന്നും അധികൃതർ പറഞ്ഞു.
അശ്രദ്ധതയോടെയുള്ള ഡ്യൂൺ ബാഷിങ് (മരുഭൂമിയിലൂടെയുള്ള സാഹസിക ഡ്രൈവിങ്) ആണ് സീലൈൻ മേഖലയിൽ സംഭവിക്കുന്ന വാഹനാപകടങ്ങളുടെ പ്രധാന കാരണം. ക്യാമ്പിങ് സീസണോടനുബന്ധിച്ച് നിരവധി വാഹനങ്ങളും ആളുകളുമാണ് സീലൈനിലെത്തുന്നത്. മേഖലയിൽ അശ്രദ്ധയോടെയുള്ള ഡ്യൂൺ ബാഷിങ് പതിവാണെന്നും അധികൃതർ പറയുന്നു.
അശ്രദ്ധയോടെയുള്ള ൈഡ്രവിങ്, ഡ്രിഫ്റ്റിങ്, വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചുവെക്കൽ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ. ഇതു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടുണ്ട്. അമിത വേഗം, അശ്രദ്ധയോടെയുള്ള ൈഡ്രവിങ്, ക്യാമ്പുകളിൽ കഴിയുന്നവർക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തികൾ തുടങ്ങി തെറ്റായ ശീലങ്ങളാണ് ക്യാമ്പിങ് സീസണിൽ കണ്ടുവരുന്നത്. യുവാക്കളുടെ ഭാഗത്തുനിന്നാണ് കൂടുതൽ നിയമലംഘനങ്ങളുണ്ടാകുന്നത്. വാഹനാപകടങ്ങളുടെ ചിത്രമെടുക്കുന്നതും പ്രചരിപ്പിക്കുന്നും ഖത്തറിൽ നിയമം മൂലം നിരോധിക്കപ്പെട്ടതാണ്.
രാജ്യത്തെ പ്രധാന ക്യാമ്പിങ് മേഖലയാണ് സീലൈൻ ബീച്ച്. പ്രവാസികളും സ്വദേശികളുമടക്കം നിരവധിപേരാണ് ഇവിടെ വിനോദത്തിനായി എത്തുന്നത്. ഗതാഗതനിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞയാഴ്ച മാത്രം ഇവിടെനിന്ന് പിടിച്ചെടുത്തത് 150ലേറെ വാഹനങ്ങളാണ്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ 18 പേരാണ് സീലൈനിൽ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് മരിച്ചത്. 122 പേർ ഗുരുതരപരിക്കുകളുമായി ചികിത്സയിലാണ്. 2018ലെ കണക്കുകൾ പ്രകാരം വാഹനാപകടത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന മേഖലകളിൽ അഞ്ചാമതാണ് സീലൈൻ ഏരിയ. 2018ൽ മാത്രം എട്ടുപേർ വിവിധ അപകടങ്ങളിലായി മരണമടഞ്ഞു.
അവധിദിനങ്ങളായ വെള്ളിയും ശനിയും ഹമദ് മെഡിക്കൽകോർപറേഷെൻറ കീഴിൽ ഇവിടെ എയർആംബുലൻസ് (ഹെലികോപ്ടർ) സജ്ജമാക്കിയിട്ടുമുണ്ട്. വൈദ്യസഹായങ്ങളുമായി ഉള്ള 13 ആംബുലൻസുകൾക്ക് പുറമേയാണിത്. സീലൈൻ ഏരിയ മുഴുവനായും എയർ ആംബുലൻസിെൻറ സേവനം 24 മണിക്കൂറും ലഭ്യമാണ്. 13 കാർ ആംബുലൻസുകളും ഉണ്ട്. ഈ മേഖലയിൽ കഴിഞ്ഞ വർഷം 1225 കേസുകളിലായാണ് ൈവദ്യസഹായം ലഭ്യമാക്കിയത്. വിവിധ അസുഖങ്ങളുമായി ബന്ധപ്പെട്ട് 660 കേസുകൾ, 565 പരിക്കുകൾ എന്നിവയാണ് കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.