ഹമദ് മെഡിക്കൽ കോർപറേഷൻെറ സീലൈൻ മെഡിക്കൽ ക്ലിനിക്

ക്യാമ്പിങ്​ സീസൺ: സീലൈൻ മെഡിക്കൽ ക്ലിനിക് പ്രവർത്തനം ഇന്നു മുതൽ

ദോഹ: 2020–2021 ശൈത്യകാല ക്യാമ്പിങ്​ സീസണോടനുബന്ധിച്ചുള്ള ഹമദ് മെഡിക്കൽ കോർപറേഷൻെറ സീലൈൻ മെഡിക്കൽ ക്ലിനിക് ഇന്നു മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത് തുടർച്ചയായ 11ാം വർഷമാണ് സീലൈൻ ക്ലിനിക് പ്രവർത്തിക്കുന്നത്. വ്യാഴാഴ്​ച വൈകീട്ട് മൂന്നു​ മുതൽ ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയാണ് ക്ലിനിക്കി‍െൻറ പ്രവർത്തന സമയം. ക്യാമ്പിങ്​ സീസൺ ഔദ്യോഗികമായി അവസാനിക്കുന്നത് വരെയും എച്ച്.എം.സിയുടെ സീലൈൻ ക്ലിനിക്കി‍െൻറ പ്രവർത്തനവും തുടരും.

ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ എല്ലാവർക്കും ലഭ്യമാക്കുകയെന്ന എച്ച്.എം.സിയുടെ പ്രതിബദ്ധതയാണ് ക്ലിനിക്കിനു പിന്നിൽ.കോവിഡ് പ്രതിസന്ധി നിലനിൽക്കെത്തന്നെയാണ് ഈ വർഷത്തെ ശൈത്യകാല ക്യാമ്പിങ്​ സീസൺ ആരംഭിക്കുന്നത്​.

ക്യാമ്പിങ്ങിനെത്തുന്നവർ നിർബന്ധമായും കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ചിരിക്കണമെന്നും വീഴ്ച വരുത്തരുതെന്നും എച്ച്.എം.സി ചീഫ് കമ്യൂണിക്കേഷൻ ഓഫിസറും സീലൈൻ മെഡിക്കൽ ക്ലിനിക് േപ്രാജക്ട് മാനേജറുമായ അലി അബ്​ദുല്ല അൽ ഖാതിർ പറഞ്ഞു. മാസ്​ക് ധരിക്കുക, സുരക്ഷിത അകലം പാലിക്കുക, കൈകൾ നിരന്തരം വൃത്തിയാക്കുക, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക എന്നിവയെല്ലാം ക്യാമ്പിനെത്തുന്നവർ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ സീലൈൻ പ്രദേശത്തെ പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിൽ ക്ലിനിക്കി‍െൻറ പങ്ക് വലുതാണ്​. ക്ലിനിക്കിനായി ഏറ്റവും അനുയോജ്യമായ പ്രദേശമാണ് കണ്ടെത്തിയിരിക്കുന്നത്​. എച്ച്.എം.സിയും മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയവും തമ്മിലുള്ള സഹകരണമാണ് ഇതിനുപിന്നിലെന്നും അൽ ഖാതിർ വ്യക്തമാക്കി.

സീലൈനിലെ തിരക്കേറിയ ബീച്ച്, റിസോർട്ട്, പള്ളി, ഷോപ്പിങ്​ കേന്ദ്രം, മറ്റു സേവനങ്ങൾ എന്നിവയെല്ലാം ലഭിക്കുന്ന ഭാഗത്തെ പ്രധാന റോഡിനോട് ചേർന്നാണ് ക്ലിനിക്ക് സ്​ഥാപിച്ചിരിക്കുന്നത്. ഇത് ആരോഗ്യ പ്രവർത്തകർക്ക് കൃത്യസമയത്ത് ചികിത്സ നൽകാൻ ഏറെ സഹായിക്കും.സന്ദർശകർക്കും ക്യാമ്പിനെത്തുന്നവർക്കുമാവശ്യമായ പ്രാഥമിക ശുശ്രൂഷ അടക്കമുള്ള ചികിത്സ സംവിധാനങ്ങൾ ക്ലിനിക്കിൽ സജ്ജമാണെന്ന്​ സീലൈൻ മെഡിക്കൽ ക്ലിനിക് മേൽനോട്ടം വഹിക്കുന്ന ഡോ. ഹാമിദ് ഗരീബ് പറഞ്ഞു.

ക്യാമ്പുകളിലെത്തുന്നവർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും സന്ദർശകർക്കും ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ തന്നെയായിരിക്കും ക്ലിനിക് നൽകുകയെന്ന് എച്ച്.എം.സി ആംബുലൻസ്​ സർവിസ്​ ഉദ്യോഗസ്​ഥൻ സാലിഹ് എം അൽ മർരി പറഞ്ഞു.24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ്​ സേവനം, വിദൂര സ്​ഥലങ്ങളിലെ ക്യാമ്പുകളിൽ നിന്നും രോഗികളെ കൊണ്ടുവരാനുള്ള 4x4 വാഹനങ്ങൾ എന്നിവ ഇവിടെ വിന്യസിക്കും. വാരാന്ത്യ ദിവസങ്ങളിൽ ആംബുലൻസ്​ വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.