ദോഹ: ഹമദ് തുറമുഖത്ത് ഖത്തർ കസ്റ്റംസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. ആഭരണങ്ങളും കരകൗശലവസ്തുക്കളും അടക്കം ചെയ്ത പാർസലിൽ നിന്ന് 17 കിലോയോളം വരുന്ന കഞ്ചാവാണ് അധികൃതർ പരിശോധനയിലൂടെ പിടിച്ചെടുത്തത്.
പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് ഹമദ് തുറമുഖത്തും തെക്കൻ തുറമുഖത്തുമായി നടന്ന വിശദ പരിശോധനയിലാണ് പാർസലിന്റെ മരപ്പെട്ടി തുളച്ചുകൊണ്ട് അകത്ത് ഭദ്രമായി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പിടികൂടിയത്. എക്സ്റേ മെഷീനും അത്യാധുനിക ലഹരി പരിശോധന ഉപകരണങ്ങളും സഹിതമായിരുന്നു അധികൃതരുടെ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.