ദോഹ: യൂത്ത് ഫോറം കരിയർ അസിസ്റ്റന്റ്സ് വിഭാഗമായ കെയർ ദോഹ കരിയർ ഗൈഡൻസ് ശിൽപശാല സംഘടിപ്പിക്കുന്നു. ബുധനാഴ്ച വൈകുന്നേരം 7.45 മുതൽ യൂത്ത് ഫോറം ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത ബിസിനസ് കമ്യൂണിക്കേഷൻ പ്രഫഷണൽ നഈം ബദീഉസ്സമാൻ സെഷന് നേതൃത്വം നൽകും. ഖത്തറിലെ തൊഴിൽ അന്വേഷകർക്കായി നടത്തപ്പെടുന്ന ശിൽപശാലയിൽ ജോലി അന്വേഷണം എങ്ങനെ, അന്വേഷണ മാർഗങ്ങൾ, ഇന്റർവ്യൂ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലിങ്ക്ഡിൻ പ്രൊഫൈൽ ആകർഷകമാക്കുന്നതും അതുവഴിയുള്ള തൊഴിൽ സാധ്യതകളും തുടങ്ങി കരിയറിൽ വളർച്ചയും അഭിവൃദ്ധിയും എളുപ്പവും സാധ്യവുമാക്കുന്ന വിവിധ മേഖലകൾ ചർച്ച ചെയ്യും.
ഖത്തറിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും തുടർപഠനം നടത്തുന്നതിന് ആവശ്യമായ ഗൈഡൻസ് നൽകുക, വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിവിധ കോഴ്സുകളെപറ്റിയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുമുള്ള അറിവ് പകർന്നുനൽകുക, സ്ത്രീകൾ പ്രത്യേകമായി കരിയർ ഗൈഡൻസ്- വ്യക്തിത്വ വികസന ക്ലാസുകൾ, ട്രെയിനിങ്ങുകൾ, ശിൽപശാലകൾ തുടങ്ങി ഇതിനോടകം വിവിധ പരിപാടികളാണ് കെയർ ദോഹ സംഘടിപ്പിച്ച് വരുന്നത്. പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.