ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽനിന്നും 559 പേർ സി.ബി.എസ്.ഇ പന്ത്രണ്ടാം തരം പരീക്ഷയെഴുതി മികച്ച വിജയം നേടി.
സയൻസ് സ്ട്രീമിൽ ബെനിറ്റോ വർഗീസ് ബിജു 97.2 ശതമാനം മാർക്കുമായി ഉന്നത വിജയം നേടി. കോമേഴ്സിൽ മാത്യൂ ബിനോയ് കടവിൽ (95.2 ശതമാനം), ഹ്യുമാനിറ്റീസിൽ അഫിഫ ബിൻത് മുസ്തഫ (94.4 ശതമാനം) എന്നിവർ ഉന്നത വിജയം നേടി. 22 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ വൺ വിജയം നേടി.
ദോഹ: ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം തരം പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 47ൽ 15 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് സ്വന്തമാക്കി വിജയിച്ചു. സയൻസ് സ്ട്രീമിൽ ആരുഷ് വർമ (96.6 ശതമാനം), കോമേഴ്സിൽ ആര്യൻ ഷെറി (80.6 ശതമാനം) എന്നിവർ സ്കൂൾ ടോപ്പേഴ്സായി.
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂൾ 12ാം ക്ലാസിൽ 239 പേർ പരീക്ഷയെഴുതി ഉന്നത വിജയം നേടി. 127 പേർ ഡിസ്റ്റിങ്ഷനിൽ പാസായി. ഖാലിദ് മുഹമ്മദ് അബ്ദുൽ ഖാദിർ 96.8 ശതമാനം മാർക്കുമായി സയൻസ് വിഭാഗത്തിൽ ഒന്നാമതെത്തി. കോമേഴ്സിൽ ഫാത്തിമത്ത് ഷിഫാന അബ്ദുൽ മുനീർ (94.8 ശതമാനം), ഹ്യുമാനിറ്റീസിൽ സൈനബ് അബ്ദുൽ ബാസിത് (95.6 ശതമാനം) എന്നിവർ ഒന്നാമതെത്തി.
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടി. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹമ്മദ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സലില്‍ ഹസ്സന് എന്നിവര്‍ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു. സയൻസ് സ്ട്രീമിൽ ഹിബ ഹിന്ദ് (95.4 ശതമാനം), കോമേഴ്സ് സ്ട്രീമിയിൽ മിർസ മുഹമ്മദ് റാഫി (94 ശതമാനം), ഹ്യൂമാനിറ്റീസിൽ ഖുശി മിശ്ര (89.2 ശതമാനം) എന്നിവർ ഉന്നതവിജയം നേടി.
ദോഹ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പൊഡാർ പേൾ സ്കൂളിന് നൂറു ശതമാനം വിജയം. 26 വിദ്യാർഥികളാണ് സ്കൂളിൽനിന്ന് പരീക്ഷ എഴുതിയത്. 15 പേർ ഡിസ്റ്റിങ്ഷനോടെ ഉന്നത വിജയം നേടി.
ദോഹ: ഭവൻസ് പബ്ലിക് സ്കൂൾ പന്ത്രണ്ടാം തരത്തിൽ നൂറ് ശതമാനം വിജയം നേടി. സയൻസ് സ്ട്രീമിയിൽ വേദ മഹാദേവൻ (94.40 ശതമാനം), കോമേഴ്സിൽ നിധി രാജ് (92.40 ശതമാനം) എന്നിവർ മികച്ച വിജയം നേടി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.