ദോഹ: ഖത്തര്‍ ദേശീയ ദിനം, ലോക അറബി ഭാഷാ ദിനം എന്നിവയോട് അനുബന്ധിച്ച് ഇസ്ലാമിക് സ്റ്റഡി സെൻറര്‍ മദീന ഖലീഫ വിദ്യാർഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. മദീന ഖലീഫയിലെ ഇസ്ലാഹി സെൻറര്‍ ആസ്ഥാനത്ത് നടന്ന പരിപാടികള്‍ക്ക് മദ്റസ കമ്മിറ്റി അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി. ഖത്തര്‍ സാംസ്കാരിക പശ്ചാത്തലം, അറബി ഭാഷയുടെ പ്രത്യേകതകള്‍ എന്നിവയില്‍ കുട്ടികള്‍ക്ക് താല്പര്യമുണ്ടാക്കുന്നതായിരുന്നു പരിപാടി.
കളറിങ്, പദനിര്‍മാണം, ഓര്മ പരിശോധന, ൈകയെഴുത്ത്, പദമാല, ക്വിസ്, നിഘണ്ടു നിര്‍മാണം, പദപ്പയറ്റ്, അറബിക് കാലിഗ്രഫി തുടങ്ങിയ ഇനങ്ങളില്‍ അഞ്ചു കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ ആയിഷ റിംസ, ഹമദ്, ദുആ ഫാതിമ, ഫൈഹ, മുഹമ്മദ് മനാല്‍, അല്ഹാന് മജീദ്, നിഹാന് സനീല്‍, ഹലാ ബത്തൂല്‍, മുഹമ്മദ് മന്ഹ, ഹാനിയ, ഫാദിയ, ലൈബ, ഹിബ റഷീദ്, ഫാത്തിമ സഹ, ദിയ സക്കീര്‍ ആയിഷ ഫില്‍സ, റനിയ എം.എസ്, റെസിന്‍ മുഹമ്മദ്, സിദ്റ നസീമ, ഇഹ്സാന്‍ നൗഷാദ്, മുഹമ്മദ് നാസിഹ്, ഫാത്തിമ സന, റയാന്, മുഫ്രിഹ് റഹ്മാന്, റയ്യാന്‍, റിദ അറഫാത്, ഹനീന് റഊഫ് എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ പ്രസിഡൻറ് അബുദുല്ലത്തീഫ്് നല്ലളം, സെക്രട്ടറി മുജീബ് കുനിയില്‍, എക്സിക്യുട്ടിവ് അംഗം അന്‍വര്‍ മാട്ടൂല്‍, എം.ജി.എം ഖത്തര്‍ പ്രസിഡൻറ് സൈനബ അന്‍വാരിയ്യ, സ്റ്റഡി സെൻറര്‍ ചെയര്മാന് ശാഹിര്‍ എം.ടി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാപന പരിപാടി ശഹീര്‍ ഇരിങ്ങത്ത് നിയന്ത്രിച്ചു. മത്സര പരിപാടിക്ക് അധ്യാപകരായ മുജീബ് കുറ്റ്യാടി, മന്‍സൂര്‍ ഒതായി, നസീഫ, സനിയ്യ, ലുബ്ന, മുഹ്സിന, അഫീഫ, ഷഹ്ന എന്നിവര്‍ നേതൃത്വം നല്കി. സുബൈര്‍ ഒളോറത്ത് സ്വാഗതവും യഹ്യ മദനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.