സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​റ്റ​സ്​​റ്റേ​ഷ​ന്​ ഇ​നി ‘ഇ’ ​വേ​ഗം

ദോ​ഹ: വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഇ​ല​ക്​​ട്രോ​ണി​ക്​ അ​റ്റ​സ്​​റ്റേ​ഷ​ൻ സൗ​ക​ര്യം ന​ട​പ്പാ​ക്കി ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ https://mofa.gov.qa വ​ഴി​യാ​ണ്​ ഇ -​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​റ്റ​സ്​​റ്റേ​ഷ​ൻ ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​ത്. ​

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മോ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളോ ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യാ​ണ്​ മ​ന്ത്രാ​ല​യം ഇ​ല​ക്ട്രോ​ണി​ക്​ പ്ലാ​റ്റ്​​ഫോം വ​ഴി ഇ-​അ​റ്റ​സ്​​റ്റേ​ഷ​ന്​ സേ​വ​നം ന​ൽ​കു​ന്ന​ത്.

ഗ​വ​ൺ​മെ​ന്റ് സ​ർ​വി​സ്​ സെ​ന്റ​റു​ക​ളും ഡി​േ​പ്ലാ​മാ​റ്റി​ക്​ ​മേ​ഖ​ല​ക​ളി​ലെ മ​ന്ത്രാ​ല​യം ഓ​ഫി​സു​ക​ളും സ​ന്ദ​ർ​ശി​ക്കാ​തെ ത​ന്നെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ​എ​ത്ര​യും വേ​ഗ​ത്തി​ൽ അ​റ്റ​സ്റ്റേ​ഷ​ൻ​പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കോ​ൺ​സു​ലാ​ർ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ സു​ബൈ​ഇ അ​റി​യി​ച്ചു.

ഓ​ൺ​ലൈ​ൻ വ​ഴി ന​ൽ​കു​ന്ന അ​പേ​ക്ഷ​ക്ക്​ ഉ​ട​ൻ അ​റ്റ​സ്​​റ്റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധ്യ​മാ​കും. ഒ​പ്പം 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭി​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ൽ നാ​ഷ​ന​ൽ ഓ​ത​ന്റി​ക്കേ​ഷ​ൻ സി​സ്റ്റം വ​ഴി ലോ​ഗ്​ ഇ​ൻ ചെ​യ്​​ത്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

എ​ളു​പ്പ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും വി​ധ​മാ​ണ്​ ഇ-​അ​റ്റ​സ്റ്റേ​ഷ​ൻ അ​പേ​ക്ഷ. റി​വ്യൂ ചെ​യ്​​ത്​ ഫീ​സും അ​ട​ച്ചു ക​ഴി​യു​ന്ന​തോ​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭ്യ​മാ​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മാ​വും. ഖ​ത്ത​ർ പോ​സ്റ്റ്​ വ​ഴി ത​പാ​ൽ മാ​ർ​ഗ​മോ, അ​ല്ലാ​തെ​യോ അ​റ്റ​സ്​​റ്റ്​ ചെ​യ്​​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പേ​ക്ഷാ​ർ​ഥി​ക്ക്​ വാ​ങ്ങാം.

ഖ​ത്ത​ർ പോ​സ്​​റ്റ്, സ​ർ​ക്കാ​ർ കോ​ൺ​ടാ​ക്​​സ്​ സെൻറ​ർ (109) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​വു​ന്ന അ​റ്റ​സ്റ്റേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ഭാ​വി​യി​ൽ കൂ​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​റ്റ​സ്റ്റേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന്​ മ​ന്ത്രാ​ല​യം ഐ.​ടി വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ അ​സീ​സ്​ മു​ഹ​മ്മ​ദ്​ അ​ൽ ന​ഈ​മി അ​റി​യി​ച്ചു. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ഈ ​പു​തി​യ നീ​ക്കം. 

Tags:    
News Summary - Certificate attestation now E faster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.