ഖത്തർ സുസ്ഥിരതാ വാരാചരണത്തിന് പിന്തുണയുമായി ലുലു ഹൈപ്പർ മാർക്കറ്റ്

ദോഹ: 2024ലെ ഖത്തർ സുസ്ഥിരതാ വാരാചരണത്തിന് പിന്തുണച്ച് ലുലു ഹൈപ്പർ മാർക്കറ്റ്. ഖത്തർ ഫൗണ്ടേഷൻ അംഗമായ എർത്ത്‌ന സെന്റർ ഫോർ ഫ്യൂച്ചർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ അഞ്ച് വരെ നടന്ന ദേശീയ സുസ്ഥിരതാ വാരാചരണത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് പങ്കെടുത്തത്.

സുസ്ഥിരതയെ പിന്തുണച്ചുകൊണ്ട്, പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന റിവേഴ്‌സ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുന്നതുൾപ്പെടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിൽ വഹിക്കുന്ന പങ്ക് ലുലു ചൂണ്ടിക്കാട്ടി.

ലുലുവിന്റെ 19 സ്റ്റോറുകളിലാണ് റിവേഴ്‌സ് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ വർഷം നാല് മെഷീനുകൾ കൂടി സ്ഥാപിക്കും. എല്ലാ സ്റ്റോറുകളിലും പുനരുപയോഗിക്കാൻ കഴിയുന്ന ബാഗുകളും പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളും ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനും ലുലു മുന്നിലുണ്ട്.

പുനരുപയോഗിക്കാൻ കഴിയുന്ന ബാഗുകൾക്ക് പ്രത്യേക ഓഫറുകളും ലുലു ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ഖത്തർ സുസ്ഥിരതാ ഉച്ചകോടിയിൽ 23 സ്റ്റോറുകളുള്ള ലുലു ഹൈപ്പർ മാർക്കറ്റ് സുസ്ഥിരതാ അവാർഡും കരസ്ഥമാക്കിയിരുന്നു.

പ്ലാസ്റ്റിക്കിന് പകരമായി പേപ്പർ ബാഗുകൾ നൽകുന്നതും, എല്ലാ സ്റ്റോറുകളിലും ഊർജ കാര്യക്ഷമമായ ലൈറ്റുകൾ ഉപയോഗിക്കുന്നതും സുസ്ഥിരത ഉറപ്പാക്കുന്നതിലെ ലുലുവിന്റെ ശ്രമങ്ങളിൽ ഉൾപ്പെടുന്നു.

കൂടാതെ അംഗീകൃത റീസൈക്ലിങ് പങ്കാളികളുമായി ചേർന്ന് കാർട്ടണുകളും പേപ്പർ മാലിന്യങ്ങളും ഉൾപ്പെടെയുള്ള പാക്കേജിങ് സാമഗ്രികൾ റീസൈക്കിൾ ചെയ്യാനും ലുലു ഹൈപ്പർ മാർക്കറ്റ് പ്രത്യേകം ശ്രദ്ധയൂന്നുന്നുണ്ട്.

ശ്രദ്ധേയമായ സുസ്ഥിരതാ ശ്രമങ്ങളിലൂടെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും പരിസ്ഥിതി സൗഹൃദ റീട്ടെയിൽ ഇടം സൃഷ്ടിക്കുകയാണ് ലുലു ഹൈപ്പർമാർക്കറ്റ്. ലുവുവിന്റെ മഷാഫ് സ്റ്റോർ കാർബൺ ന്യൂട്രൽ ഹൈപ്പർമാർക്കറ്റ് പദവി നേടി ജി.സി.സിയിലെ ആദ്യ കാർബൺ ന്യൂട്രൽ ഹൈപ്പർമാർക്കറ്റ് എന്ന ഖ്യാതിക്ക് അർഹമായത് സുസ്ഥിരതാ യാത്രയിലെ ലുലുവിന്റെ സുപ്രധാന നേട്ടമാണ്.

ഇലക്ട്രോണിക് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് വിവിധ സ്റ്റോറുകളിൽ ഇ-വേസ്റ്റ് ബിന്നുകളും ലുലു സ്ഥാപിച്ചിട്ടുണ്ട്. അബൂസിദ്‌റയിലെ സീറോ വേസ്റ്റ് റീഫിൽ സോൺ, ഇലക്ട്രോണിക് വിഭാഗം ഉപഭോക്താക്കൾക്ക് ഊർജ കാര്യക്ഷമമായ ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന എനർജി സേവിങ് സോൺ, ഓരോ സ്‌റ്റോറിലെയും പരിസ്ഥിതി സൗഹൃദ ഉൽപന്ന മേഖല, ഭക്ഷ്യ മാലിന്യ റീസൈക്ലിങ് ( ബിൻ മഹ്‌മൂദ് സ്റ്റോറിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു) എന്നിവയും സുസ്ഥിരത ശ്രമങ്ങളിലെ ലുലുവിന്റെ നേട്ടങ്ങളും പ്രധാന സംരംഭങ്ങളുമാണ്.

കൂടാതെ ജി.എസ്.എ.എസ് ഗോൾഡ് റേറ്റിംഗ് നേടി അൽ മെസ്സിലയിലെ ലുലു ഹൈപ്പർമാർക്കറ്റ് മിന മേഖലയിലെ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഹൈപ്പർമാർക്കറ്റായി മാറിയതും ലുലു ഗ്രൂപ്പിന്റെ സുസ്ഥിരതാ ശ്രമങ്ങളിലെ നേട്ടമാണ്.

Tags:    
News Summary - Lulu Hypermarket supports Qatar Sustainability Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.