ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്, ആസ്റ്റർ ഹെൽത്ത് കെയറുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റർ ഹെൽത്ത്കെയറിന്റെ സിറിങ് റോഡ് ക്ലിനിക്കിൽ നടന്ന ക്യാമ്പ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.
രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചക്ക്12 വരെ നീണ്ട ക്യാമ്പിൽ ജീവിതശൈലി രോഗങ്ങളും മാനസിക സമ്മർദവും സംബന്ധിച്ച ബോധവത്കരണ ക്ലാസുകളും നടന്നു. ആസ്റ്റർ ക്ലിനിക്കിലെ പ്രമുഖ ഡോക്ടർമാരായ ഡോ. റാനിയാ റിനാസ്, ഡോ. തൃഷാ റേച്ചൽ ജേക്കബ് എന്നിവർ ക്ലാസുകൾ നയിച്ചു. കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ മുഖ്യാതിഥിയായി.
ഫാർമ കെയർ എം.ഡി. നൗഫൽ, ആസ്റ്റർ മാർക്കറ്റിങ് മാനേജർ മനാൽ കുലത്ത്, കുവാഖ് ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, മുൻ ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ, വെൽഫെയർ സെക്രട്ടറി അമിത് രാമകൃഷ്ണൻ, ക്യാമ്പ് കോഓഡിനേറ്റർ പ്രതീഷ് എം.വി, ട്രഷറർ ആനന്ദജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.