ദോഹ: ഖത്തറിലെ പ്രമുഖ സംഘടനയായ ചാലിയാർ ദോഹയുടെ 2022-2023 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
ഏഷ്യൻ ടൗൺ സെഞ്ച്വറി ഹോട്ടലിൽ നടന്ന കൗൺസിൽ യോഗത്തിൽ സമീൽ അബ്ദുൽ വാഹിദ് ചാലിയം പ്രസിഡന്റും സി.ടി. സിദ്ദിഖ് കൊടിയത്തൂർ ജനറൽ സെക്രട്ടറിയും ജാബിർ പി.എൻ.എം ബേപ്പൂർ ട്രഷററും ആയി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: രതീഷ് കക്കോവ്, മുഹമ്മദ് ലൈസ് കുനിയിൽ, രഘുനാഥ് ഫറോക്ക്, ഡോ. ഷഫീഖ് താപ്പി മമ്പാട്, അഡ്വ. ജൗഹർ ബാബു നിലമ്പൂർ, അസീസ് ചെറുവണ്ണൂർ എന്നിവർ വൈസ് പ്രസിഡന്റുമാർ. സാബിഖ് എടവണ്ണ, അഹ്മദ് നിയാസ് ഊർങ്ങാട്ടിരി, ജൈസൽ വാഴക്കാട്, അബി ചുങ്കത്തറ, തൗസീഫ് മലയിൽതൊടി കാവന്നൂർ, ഫൈറോസ് പോത്തുകല്ല് എന്നിവരാണ് സെക്രട്ടറിമാർ. കരീം എളമരം (വാഴക്കാട്), ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മശ്ഹൂദ് തിരുത്തിയാട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിദീഖ് വാഴക്കാട്, അജ്മൽ അരീക്കോട്, ഇ.എ. നാസർ കൊടിയത്തൂർ, ബഷീർ തുവ്വാരിക്കൽ, മനാഫ് എടവണ്ണ, കേശവദാസ് എന്നിവർ സംസാരിച്ചു. കെ.എ. റഹ്മാൻ അനുസ്മരണവും ചാലിയാർ ദിനവും ജനുവരി 11ന് സംഘടിപ്പിക്കും. ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് എട്ടാമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.