ദോഹ: ചാലിയാർ ദോഹ പത്താം വാർഷിക പരിപാടികളുടെ ഭാഗമായി ചാലിയാർ വിമൻസ് വിങ് അൽ വക്റ ഗ്രീൻ സ്റ്റേഡിയത്തിൽ ‘ഷീ സ്വിംസ്’ എന്ന പേരിൽ നീന്തൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ 50 വയസ്സിന് മുകളിലുള്ളവർ വരെ പങ്കെടുത്തു.
17 വയസ്സിന് മുകളിൽ ഉള്ളവർക്കായുള്ള നീന്തൽ മത്സരത്തിൽ കീഴുപറമ്പ് പഞ്ചായത്തിലെ കെ.ടി. റിയ ഒന്നാം സ്ഥാനവും വാഴക്കാട് പഞ്ചായത്തിലെ ഹല കാജൽ രണ്ടാം സ്ഥാനവും കൊടിയത്തൂർ പഞ്ചായത്തിലെ സഫ്ന ഫിൽസർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
13 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള ടീനേജ് വിഭാഗ നീന്തൽ മത്സരത്തിൽ രാജഗിരി പബ്ലിക് സ്കൂളിലെ സയൂരി ആകാശ് ഒന്നാം സ്ഥാനവും എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ഹന്ന ലിൻ ജോസി രണ്ടാം സ്ഥാനവും എം.ഇ.എസ് സ്കൂളിലെ ഫാദ് വ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജനറൽ സെക്രട്ടറി ഫെമിന സലീം സ്വാഗതം പറഞ്ഞു. അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സൻ മുനീറ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ചാലിയാർ വിമൻസ് വിങ് പ്രസിഡന്റ് മുഹ്സിന സമീൽ അധ്യക്ഷത വഹിച്ചു. സമാപനച്ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജ്മെന്റ് കമ്മിറ്റി അംഗവും യോഗ ട്രെയിനർ ഹെഡുമായ പർവീന്ദർ ബുർജി ജേതാക്കൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ഷഹാന ഇല്യാസ് ആശംസകൾ അറിയിച്ചു. ട്രഷറർ ഷാന നസ്രി വാഴക്കാട് നന്ദി പറഞ്ഞു.
ലബീബ ടി. കീഴുപറമ്പ്, ഷർഹാന നിയാസ് ബേപ്പൂർ, ലബീബ കൊടിയത്തൂർ, റിസാന പുള്ളിച്ചോല എടവണ്ണ, റിംഷിദ എം.സി. ഊർങ്ങാട്ടിരി, ഫൗസിയ നസീം ഊർങ്ങാട്ടിരി, സിഫാന കീഴുപറമ്പ്, അഷീഖ എടവണ്ണ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.