ദോഹ: കൂറ്റനാട് കൂട്ടായ്മ ദേശോത്സവത്തിന്റെ ഭാഗമായി ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച കായിക മത്സരങ്ങൾ സമാപിച്ചു. ഫുട്ബാൾ മത്സരങ്ങൾ ഖത്തർ മുൻ താരം മുഹമ്മദ് അൽ മുഹന്നദി ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ ഫൈനൽ സമനിലയിൽ കലാശിച്ചതോടെ കെ.ടി.ഡി സൂപ്പർ കിങ്ങിനെ ടോസിലൂടെ വിജയികളായി തെരഞ്ഞെടുത്തു. പെനാൽറ്റി ഷൂട്ടൗട്ടും സമനില പാലിച്ചതോടെയാണ് മത്സരം ടോസിലൂടെ തീർപ്പാക്കിയത്. കെ.ടി.ഡി ബ്ലാസ്റ്റേഴ്സ് റണ്ണേഴ്സ് അപ്പായി. പ്രസിഡന്റ് എൻ.പി. ഷറഫുദ്ദീൻ, പ്രോഗ്രാം ചെയർമാൻ എ.വി. ജലീൽ എന്നിവർ സംസാരിച്ചു. ട്രഷറർ ഷാജി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.