ദോഹ: പതിറ്റാണ്ടു കാലങ്ങൾ കാൽപന്ത് മൈതാനത്തിന് ആവേശം പകർന്ന ഇതിഹാസ താരങ്ങൾ മാറ്റുരക്കുന്ന ലെജൻഡ്സ് എൽ ക്ലാസികോ മത്സരത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കി ഖത്തർ. റയൽ മഡ്രിഡിന്റെയും ബാഴ്സലോണയുടെയും പഴയകാല സൂപ്പർ താരങ്ങൾ മാറ്റുരക്കുന്ന ഫുട്ബാൾ ലോകത്തെ വമ്പൻ പ്രദർശന മത്സരമായ ‘ലെജൻഡ്സ് എൽ ക്ലാസികോ’ അങ്കത്തിന് വ്യാഴാഴ്ച ആസ്പയർ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പന്തുരുളും. രണ്ടുദിനം ശേഷിക്കെ ഇരു ടീമുകളിലുമായി ബൂട്ടു കെട്ടുന്ന ഇതിഹാസതാരങ്ങളുടെ ചിത്രവും തെളിഞ്ഞു.
എൽ ക്ലാസികോ ഫുട്ബാളിന് നൂറ്റാണ്ടിലേറെ കാലത്തെ പാരമ്പര്യമുണ്ടെങ്കിലും ലെജൻഡുകൾ ബൂട്ടുകെട്ടുന്ന എൽ ക്ലാസികോയുടെ മൂന്നാം മാച്ചിനാണ് ദോഹ വേദിയാകുന്നത്. 2017ലായിരുന്നു ആദ്യ ലെജൻഡ്സ് എൽ ക്ലാസികോക്ക് പന്തുരുണ്ടത്. ശേഷം 2021ലും ഏറ്റുമുട്ടി. നാളെ ഖത്തറിലും പിന്നാലെ ജപ്പാനിലും ഇതിഹാസ താരങ്ങളുടെ മത്സരം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ഏഴിനാണ് മത്സരങ്ങൾക്ക് കിക്കോഫ് വിസിൽ മുഴങ്ങുന്നത്. ഈ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ മികച്ച ഫുട്ബാളുമായി മൈതാനങ്ങളെ ത്രസിപ്പിച്ച താരങ്ങളാണ് ഇരു ടീമുകളിലുമായി ബൂട്ടു കെട്ടുന്നത്. മത്സരത്തിന്റെ ടിക്കറ്റ് വിൽപനയും സജീവമാണ്.
ഡേവിഡ് വില്ല, റികാർഡോ ക്വരെസ്മ, ജീസസ് അൻഗോയ്, വിറ്റർ ബായി, ഫ്രെഡറിക് ദേഹു, എറിക് അബിദൽ, ഫ്രാങ്ക് ഡിബോയർ, ജുവാൻ പാേബ്ലാ സോറിൻ, സെർജി ബർജുവൻ, ഫെർണാണ്ടോ നവരോ, റോബർടോ ട്രഷോറസ്, ജൊഫ്രി മറ്റ്യേ, ഗൈസ്ക മെൻറ്റിയ, ലുഡോവിച് ഗിലി, റോജർ ഗാർഷ്യ, പാട്രിക് ക്ലുവെർട്, റിവാൾഡോ, റൊണാൾഡീന്യോ.
ഐകർ കസിയസ്, സ്റ്റീവ് മക്നമാൻ, ക്രിസ്റ്റ്യൻ കരേംബു, പാകോ പാവോൻ, റൗൾ ബ്രാവോ, റോബർടോ കാർലോസ്, ജൂലിയോ ബാപ്റ്റിസ്റ്റ, ക്ലാരൻസ് സീഡോഫ്, ഫിഗോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.