ദോ​ഹ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന ഡേ ​ടു ഡേ ​ഡി​സ്കൗ​ണ്ട് സെ​ന്റ​ർ മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

കീ​ശ കാ​ലി​യാ​കാ​തെ ഷോ​പ്പി​ങ്; ഡേ ​ടു ഡേ ​ഡി​സ്കൗ​ണ്ട് സെ​ന്റ​ർ ദോ​ഹ​യി​ലും

ദോ​ഹ: ഒ​രു റി​യാ​ൽ മു​ത​ൽ 20 റി​യാ​ൽ വ​രെ വി​ല​യി​ൽ ആ​യി​ര​ത്തോ​ളം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വു​മാ​യി ഖ​ത്ത​റി​ൽ ‘ഡേ ​ടു ഡേ ​ഡി​സ്കൗ​ണ്ട് സെ​ന്റ​ർ’ വ​രു​ന്നു. ഒ​മാ​ൻ, ബ​ഹ്റൈ​ൻ, യു.​എ.​ഇ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ‘ഡേ ​ടു ഡേ’ ​ഡി​സ്കൗ​ണ്ട് സെ​ന്റ​റി​ന്റെ ഖ​ത്ത​റി​ലെ ആ​ദ്യ​ത്തെ​യും ജി.​സി.​സി​യി​ലെ 16ാമ​ത്തെ​യും ഷോ​റൂം ന​വം​ബ​ർ 29 വെ​ള്ളി​യാ​ഴ്ച എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഇ​ക്ട്രോ​ണി​ക് വ​സ്തു​ക്ക​ൾ, ഗി​ഫ്റ്റ്സ്, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ തു​ട​ങ്ങി നി​ത്യ​ജീ​വി​ത​ത്തി​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളും തു​ച്ഛ​വി​ല​യി​ൽ ഒ​രു കു​ട​ക്കീ​ഴി​ലൊ​രു​ക്കി​യാ​ണ് ‘ഡേ ​ടു​ ഡേ’ ​ഡി​സ്കൗ​ണ്ട് സെ​ന്റ​ർ ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ൽ​സ​മ​ദ് അ​റി​യി​ച്ചു. എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ കെ.​എ​ഫ്.​സി​ക്ക് അ​ടു​ത്താ​യാ​ണ് ഇ​രു നി​ല​ക​ളി​ലാ​യി വി​ശാ​ല​മാ​യ ​സ്ഥാ​പ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ൾ​ക്കും മ​റ്റും നാ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് സ​മ്മാ​നി​ക്കാ​നാ​യി കു​റ​ഞ്ഞ വി​ല​യി​ൽ മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഉ​ദ്ഘാ​ട​ന​ത്തി​ന് പി​ന്നാ​ലെ വി​പു​ല​മാ​യ ഷോ​പ്പി​ങ് അ​വ​സ​ര​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യ​ത്. എ​ക്സ് ക്ലൂ​സീ​വ് പ്ര​മോ​ഷ​നു​ക​ൾ, ഗി​വ് എ​വേ തു​ട​ങ്ങി​യ​വ​യും കാ​ത്തി​രി​ക്കു​ന്നു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ​മാ​രാ​യ മു​സ്ത​ഫ പ​ട​യ​ൻ, ബ​ഷീ​ർ മൈ ​ബെ​യ്ക്, ന​ജീ​ബ് ഇ​ല്ല​ത്ത് എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - 'Day to Day Discount Centre'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.