ദോഹ: ട്വന്റി20 ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടിൽ യു.എ.ഇക്കെതിരെ 29 റൺസ് തോൽവി വഴങ്ങി ഖത്തർ. തുടർച്ചയായ നാലു മത്സരങ്ങളിലെ വിജയങ്ങൾക്ക് പിന്നാലെയാണ് ഖത്തർ അയൽക്കാർക്ക് മുന്നിൽ വീണത്.
ആദ്യം ബാറ്റു ചെയ്ത യു.എ.ഇ നായകൻ മുഹമ്മദ് വസീമിന്റെയും (81), ഓപണറായ മലയാളി താരം അലിഷാൻ ഷറഫുവിന്റെയും (56) ബാറ്റിങ് മികവിലാണ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഖത്തറിന് 177 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മുഹമ്മദ് തൻവീർ (50), ഇക്റാമുല്ലാ ഖാൻ (53), മുഹമ്മദ് അഹ്നാഫ് (40) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
മറ്റു മത്സരങ്ങളിൽ ബഹ്റൈൻ 49 റൺസിന് കംബോഡിയയെയും സൗദി അഞ്ചു വിക്കറ്റിന് തായ്ലൻഡിനെയും തോൽപിച്ചു. ടൂർണമെന്റിലെ അവസാന മത്സരങ്ങൾ വ്യാഴാഴ്ചയാണ്. ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് ലോകകപ്പ് യോഗ്യത റൗണ്ടിലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.