ദോഹ: കുട്ടികളുടെ ലോകദിനവുമായി ബന്ധെപ്പട്ട് കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ പ്രത്യേക സ്റ്റാമ്പുകൾ തയാറാക്കി. ഇവയുടെ പ്രകാശനം ഞായറാഴ്ച നടക്കും. കതാറ ബിൽഡിങ് നമ്പർ 32ൽ നടക്കുന്ന പ്രകാശന ചടങ്ങിൽ ഖത്തർ ഫിലറ്റെലക് ക്ലബി െൻറയും ഖത്തർ പോസ്റ്റി െൻറയും അധികൃതർ പങ്കെടുക്കും. മാസങ്ങൾക്കുമുമ്പ് കതാറയും ഖത്തർ പോസ്റ്റും സഹകരിച്ച് നടത്തിയ പെയിൻറിങ് മത്സരത്തിൽനിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളാണ് സ്റ്റാമ്പുകളിൽ ആലേഖനം ചെയ്തിരിക്കുന്നത്. മത്സരത്തിൽ 390 കുട്ടികളാണ് പങ്കെടുത്തത്. ആകെ 572 പെയിൻറിങ്ങുകളിൽ നിന്നാണ് സ്റ്റാമ്പുകൾക്കായുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഇന്ത്യ, ഈജിപ്ത്, ഖത്തർ, സിറിയ, പാകിസ്താൻ, യു.എസ്.എ, കാനഡ, ജപ്പാൻ, ഇറ്റലി, തുർക്കി, ബ്രിട്ടൻ, ഇന്തോനേഷ്യ, കസാഖ്സ്താൻ, സുഡാൻ രാജ്യങ്ങളിൽനിന്നുള്ള നാലുമുതൽ 14 വയസ്സു വരെയുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. നൂറുകണക്കിന് ചിത്രങ്ങളിൽനിന്ന് ആറെണ്ണമാണ് സ്റ്റാമ്പിനായി തിരഞ്ഞെടുത്ത്. വിജയികൾക്ക് 2500 റിയാൽ വീതമാണ് സമ്മാനമായി നൽകുക.
സ്റ്റാമ്പ് സംബന്ധമായ കാര്യങ്ങൾക്കായുള്ള ഖത്തർ ഫിലറ്റെലക് ക്ലബാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. 1995ലാണ് ക്ലബിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. ഈ രംഗത്തുള്ള 300 പേർ ക്ലബിൽ അംഗങ്ങളാണ്. കതാറയിലെ അറബ് പോസ്റ്റൽ സ്റ്റാമ്പ്സ് മ്യൂസിയത്തിൻെറ ശേഖരത്തിലെ പുതിയ മുതൽക്കൂട്ടായിരിക്കും പുതിയ സ്റ്റാമ്പുകൾ. അറബ് സംസ്കാരത്തിൻെറ തലസ്ഥാനമായ ദോഹയിലെ സാംസ്കാരിക പരിപാടികൾക്കുവേണ്ടി 2010ലാണ് ഈ മ്യൂസിയം സ്ഥാപിച്ചത്.
ഖത്തരി സ്വദേശിയായ ഒമ്പതു വയസ്സുകാരി നജ്ല അൽദിർഹം, ഫ്രാൻസിൽ നിന്നുള്ള 11കാരി ഇഹം ബുഗൻമി, ഖത്തരിയായ 13കാരൻ അബ്ദുല്ല യൂസഫ് അൽ മുല്ല, ഇന്ത്യക്കാരിയായ 14കാരി സിംറ ഷംഷാദ് എന്നിവരുടെ ചിത്രങ്ങളാണ് സ്റ്റാമ്പുകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കതാറ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.