ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തർ മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഡിസൈൻ വർക്ഷോപ് സംഘടിപ്പിച്ചു. ആധുനിക കാലഘട്ടത്തിൽ ജനങ്ങളിൽ സോഷ്യൽ മീഡിയക്കുള്ള സ്വാധീനം കണക്കിലെടുത്ത് കൃത്യവും ഫലപ്രദവുമായി ഇടപടുന്നതിന് അതിന്റെ സങ്കേതമായ ഫോട്ടോഷോപ്, എ.ഐ സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നൽകി പ്രാപ്തരായവരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർക്ഷോപ് സംഘടിപ്പിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജന്റിനെ പറ്റി മുഹമ്മദ് സാലിം, ഫോട്ടോഷോപ് പരിശീലനം ജാസിം ലക്കിയും നടത്തി. സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കീഴ്ശ്ശേരി ഉദ്ഘാടനം ചെയ്തു. സി.ഐ.സി സംഘടന സെക്രട്ടറി ബിലാൽ ഹരിപ്പാട് സ്വാഗതം പറഞ്ഞു. വർക്ഷോപ്പിന്റെ തുടർച്ച വരും ദിവസങ്ങളിൽ ഉണ്ടാവുന്നതാണ്. മഖ്ബൂൽ, ബബീന, മുഹമ്മദ് ഷരീഫ്, മുഹ്സിൻ, ഷാനവാസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.