ദോഹ: ഖത്തറിലെ സാമൂഹിക സേവന രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള സി.ഐ.സി ഖത്തർ ജനസേവന വിഭാഗം, സേവന പ്രവർത്തനങ്ങൾക്ക് താൽപര്യമുള്ള പ്രവർത്തകരെ പ്രത്യേകം സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ഏകദിന വളന്റിയർ ക്യാമ്പ് സംഘടിപ്പിച്ചു. വക്റയിൽ നടന്ന ക്യാമ്പ് സി.ഐ.സി പ്രസിഡന്റ് ടി.കെ. കാസിം ഉദ്ഘാടനം ചെയ്തു.
ജനസേവന വിഭാഗം തലവൻ പി.പി. അബ്ദുറഹിം അധ്യക്ഷത വഹിച്ചു. വളന്റിയർ ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങര സംസാരിച്ചു. ഹമദ് മെഡിക്കൽ സിറ്റിയിലെ സീനിയർ ഫിസിയോ തെറപ്പിസ്റ്റും ഹെൽത്ത് ട്രെയിനറുമായ ഡോ. മുഹമ്മദ് അസ്ലം ട്രെയിനിങ്ങിന് നേതൃത്വം നൽകി. തുമാമ സോണൽ പ്രസിഡന്റ് ഹബീബുറഹ്മാൻ കിഴിശ്ശേരി സമാപന പ്രസംഗവും പ്രാർഥനയും നിർവഹിച്ചു.
കേന്ദ്ര ജനസേവ വിഭാഗം ഉപാധ്യക്ഷൻ കെ.വി. നൂറുദ്ദീൻ, വൈസ് ക്യാപ്റ്റൻമാരായ താഹിർ , അസ്കറലി, എക്സി.അംഗങ്ങളായ ഫഹദ്, ഫൈസൽ അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.