ദോഹ: തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്ന് ഒ.ഐ.സി.സി (ഇൻകാസ്) ഖത്തർ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. വീണ്ടും അധികാരത്തിൽ വരാനുള്ള ബിജെപിയുടെ ആയുധം മാത്രമാണ് ഈ തീരുമാനം.
ഇലക്റ്ററൽ ബോണ്ട് വിഷയത്തിൽ തുടർച്ചയായി സുപ്രീം കോടതിയിൽ നിന്നേറ്റ പ്രഹരത്തെയും, സാധാരണക്കാരൻ അനുഭവിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായിമയും അടക്കമുള്ള ജീവൽ പ്രതിസന്ധികളെയും ചർച്ചാ മണ്ഡലങ്ങളിൽ നിന്ന് എടുത്ത് മാറ്റാമെന്ന കേന്ദ്ര സർക്കാർ ഉദ്ദേശം വ്യാമോഹം മാത്രമാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.