ദോഹ: അടുത്തബന്ധുവായ സ്ത്രീയുടെ ചതിയിൽപെട്ട് ഖത്തറിൽ മയക്കുമരുന്ന് കേസിൽ അകപ്പെട്ട മുംബൈ സ്വദേശികളായ ദമ്പതികൾക്ക് ഒടുവിൽ ഖത്തർ ജയിലിൽനിന്ന് മോചനമാകുന്നു. മുംബൈ സ്വദേശികളായ മുഹമ്മദ് ഷാരിഖ് ഖുറൈശി, ഭാര്യ ഉനൈബ ഖുറൈശി എന്നിവരെയാണ് കുറ്റക്കാരെല്ലന്നു കണ്ട് ഖത്തർ കോടതി വെറുതെ വിട്ടത്. 2018ലാണ് ദമ്പതികൾ വിവാഹതിരാകുന്നത്. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദമ്പതികൾക്കായി അടുത്ത ബന്ധുവായ സ്ത്രീ ദോഹയിലേക്ക് ടൂർ പാക്കേജ് ഒരുക്കുകയായിരുന്നു. യാത്ര പുറെപ്പടുന്നതിനു മുമ്പ് സ്ത്രീ ഒരു പാക്കറ്റ് ഇവരെ ഏൽപ്പിച്ചിരുന്നു.
എന്നാൽ, ഇതിൽ മയക്കുമരുന്നാണെന്ന് ദമ്പതികൾ അറിഞ്ഞിരുന്നില്ല. അടുത്ത കുടുംബക്കാരി ആയിരുന്നതിനാൽ സംശയം തോന്നിയതുമില്ല. ദോഹ ഹമദ് വിമാനത്താവളത്തിലെ പരിശോധനയിൽ ഇവരുടെ ൈകയിലെ പൊതിയിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തുകയായിരുന്നു. 4.1 കിലോഗ്രാം ഹാഷിഷ് ആയിരുന്നു പാക്കറ്റിൽ. ഇതോടെ മയക്കുമരുന്നു കടത്ത് കേസിൽ ദമ്പതികൾ ഖത്തറിലെ ജയിലിൽ ആവുകയുമായിരുന്നു. 10 വർഷം തടവും ഒരു കോടി രൂപ പിഴയും വിധിക്കെപ്പട്ട ഇവർ കഴിഞ്ഞ ഒരു വർഷത്തിലേെറയായി ഖത്തർ ജയിലിൽ കഴിയുകയായിരുന്നു. ഇവരുടെ നിരപരാധിത്വം മനസ്സിലായ ഖത്തറിലെ പ്രമുഖ മലയാളി അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ നിസാർ കോച്ചേരിയാണ് മോചനത്തിനായി മുന്നിട്ടിറങ്ങിയത്. ഇന്ത്യൻ അധികൃതരുടെയും സഹായങ്ങൾ ലഭിച്ചു. ദമ്പതികൾക്കുവേണ്ടി പ്രമുഖ ഖത്തരി അഭിഭാഷകനായ അബ്ദുല്ല ഈസ അൽ അൻസാരിയാണ് കോടതിയിൽ ഹാജരായത്.
ദമ്പതികൾ ഖത്തർ ജയിലിൽ ആയതോടെ ഷാരിഖിെൻറ പിതാവ് ശരീഫ് ഖുറൈശി ഖത്തറിലെത്തി അഭിഭാഷകനെ നിയമിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. 2020 ജനുവരിയിൽ ഇവരുടെ ജാമ്യാപേക്ഷ കോടതി നിരസിക്കുകയും വിചാരണകോടതിയുടെ വിധി ശരിവെക്കുകയുമായിരുന്നു. ഗർഭിണിയായിരുന്ന ഉനൈബ ജയിലിൽെവച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതിനുശേഷമാണ് അഡ്വ. നിസാർ കോച്ചേരിയെ ഷാരിഖിെൻറ പിതാവ് ബന്ധപ്പെടുന്നത്.
തുടർന്ന് ദമ്പതികൾക്കായി ഇന്ത്യയിൽ കേസ് െകാടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ ദമ്പതികൾക്ക് പാക്കറ്റ് കൈമാറിയ സ്ത്രീ മയക്കുമരുന്നുസംഘത്തിലെ കണ്ണിയാണെന്ന് മനസ്സിലായി. തുടർന്ന് ഇവരും കൂട്ടാളിയും ഇന്ത്യയിൽ അറസ്റ്റിലായി.ഇതിനെത്തുടർന്നാണ് ഇന്ത്യൻ അധികൃതരും ഖത്തറുമായി ബന്ധപ്പെടുന്നതും ദമ്പതികൾ കേസിൽനിന്ന് മോചിതരാകുന്നതും. നടപടികൾ പൂർത്തിയായി ഇവർ ഉടൻ ജയിൽമോചിതരാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.