ദോഹ: ആധുനിക സാങ്കേതിക വിദ്യയിൽ കാലം അതിവേഗം മാറിയാലും പഴമകൾ കൈവിടാതെ പിന്തുടരുന്നതുമൊരു നന്മയാണ്. വിശുദ്ധ റമദാൻ ആഗതമായി, വിശ്വാസികൾ നോമ്പിെൻറ തിരക്കിലായപ്പോൾ പഴയകാല നോമ്പ് ഓർമകളിലേക്ക് വീണ്ടുമെത്തിക്കുകയാണ് ഖത്തറിെൻറ സാംസ്കാരിക നഗരിയായ കതാറ. നോമ്പുസമയം അറിയിച്ചുള്ള പീരങ്കി മുഴക്കവും അത്താഴം മുട്ടുമായി കതാറയുടെ നോമ്പുശീലങ്ങൾ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഓർമകളിലേക്ക് നയിക്കുന്നു. നോമ്പുകാലങ്ങളിൽ സഞ്ചാരികളെ ആകർഷിക്കാനുള്ള വിവിധ പരിപാടികളാണ് കതാറയിൽ ഒരുക്കിയത്.
എല്ലാ പ്രായക്കാർക്കും വ്യത്യസ്ത താൽപര്യക്കാർക്കും ഇണങ്ങുന്ന മത, സാംസ്കാരിക, കായിക, സാഹിത്യ പരിപാടികളാണ് കതാറ മുന്നോട്ടു വെക്കുന്നത്. വിശുദ്ധ മാസത്തോടനുബന്ധിച്ച് വിളക്കുകളും തിളങ്ങുന്ന ചന്ദ്രക്കലകളും തോരണങ്ങളുമായി കതാറ സന്ദർശകർക്ക് മനം കുളിർക്കുന്ന കാഴ്ചയാണ് തുറന്നിട്ടിരിക്കുന്നത്. നോമ്പ് തുറ സമയം അറിയിക്കുന്ന പീരങ്കി പൊട്ടിക്കുന്ന ചടങ്ങിന് സാക്ഷിയാവാൻ നിരവധി പേരാണ് ദിനേനെ എത്തുന്നത്.
അർഹരായ, ദരിദ്രരായ കുടുംബങ്ങൾക്ക് സഹായമെത്തിക്കുകയെന്ന ലക്ഷ്യംവെച്ച് റമദാന് തൊട്ട് മുമ്പ് സുഫ്താൻ കതാറ കാമ്പയിന് ഫൗണ്ടേഷൻ തുടക്കം കുറിച്ചിരുന്നു. കതാറയുടെ തെക്ക് ഭാഗത്ത് സംരംഭകരായ കുടുംബങ്ങൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശനത്തിനും വിൽപനക്കുമായുള്ള സൗകര്യവും കതാറ അധികൃതർ നൽകിയിട്ടുണ്ട്. കതാറ പള്ളിയിൽ എല്ലാ ദിവസവും തറാവീഹ് നമസ്കാരശേഷം മതപഠന ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയവുമായും ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ മഹ്മൂദ് സെൻററുമായും സഹകരിച്ചാണ് പരിപാടി.
റമദാനോടനുബന്ധിച്ച് നടത്തുന്ന കായിക മത്സരങ്ങളുടെ ഭാഗമായി കതാറ റമദാൻ ചെസ് ഉൾപ്പെടെയുള്ള ജനകീയ മത്സരങ്ങളും ഗെയിമുകളും ഇലക്േട്രാണിക് ഗെയിമുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
സ്റ്റുഡിയോ 5/6, ഗരൻഗാവോയിലെ മനോഹമരായ കാഷ്ക കോമ്പിറ്റീഷൻ, റമദാൻ ഷോർട്ട് സ്റ്റോറി കോമ്പിറ്റീഷൻ എന്നിവയും റമദാനിൽ കതാറയിലെ പ്രധാന പരിപാടികളിലുൾപ്പെടുന്നു.
റമദാൻ നൈറ്റ്സ് ഇൻ ലിറ്ററേച്ചർ ആൻഡ് കൾച്ചറൽ ഇവൻറ് ഉൾപ്പെടെയുള്ള വ്യത്യസ്തമായ പരിപാടികളും റമദാനിൽ കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നുണ്ട്. അറബ് നാടുകളിലെ പ്രമുഖരും പ്രശസ്തരുമായ എഴുത്തുകാരുടെ സൃഷ്ടികളും നോവലുകളും കഥകളും കവിതകളും ഇവിടെ ചർച്ച ചെയ്യും. അറബിക് കോഫീ ഇവൻറിനു പുറമേ, കതാറ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ചർച്ച ചെയ്യുന്ന ഇബ്ൻ അൽ റൈബ് സ്ട്രീറ്റ് ഇവൻറ്, ബിൽഡിങ് 18,19 എന്നിവിടങ്ങളിൽ കുട്ടികൾക്കായി പ്ലാസ്റ്റിക് ആർട്ട്, അറബിക് കാലിഗ്രഫി ശിൽപശാലകൾ ഉൾപ്പെടുന്ന കല പ്രവർത്തനങ്ങളും റമദാനോടുബന്ധിച്ച് കതാറ സംഘടിപ്പിക്കുന്നുണ്ട്.
കൂടാതെ, കതാറയിലെ തെക്ക് ഭാഗത്തെ മഹാസീൽ ഫെസ്റ്റിവൽ ചന്ത എല്ലാദിവസവും രാവിലെ എട്ടുമുതൽ രാത്രി 12 വരെ തുറന്ന് പ്രവർത്തിക്കും. പ്രാദേശികമായി ഉൽപാദിപ്പിച്ചെടുത്ത ഫ്രഷ് പച്ചക്കറികൾ, ഭക്ഷ്യ വസ്തുക്കൾ, പാലുൽപന്നങ്ങൾ, മാംസ ഉൽപന്നങ്ങൾ, തേൻ, ഈത്തപ്പഴം എന്നിവ മഹാസീൽ മാർക്കറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.