ദോഹ: ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ചിന്റെ പരമാധിക്ഷനും, ആത്മീയ പ്രഭാഷകനുമായ മാര്‍ അത്തനാസിയോസ് യോഹന്നാന് മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) ഖത്തര്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. സാമൂഹിക സേവനരംഗത്തുള്ള അദ്ദേത്തിന്റെ പ്രവര്‍ത്തനം മറ്റു മത മേലധ്യഷന്മാരില്നിന്ന് വേറിട്ട് നിൽക്കുന്നതായിരുന്നു. ആതുര സേവനരംഗത്തും, വിദ്യാഭ്യസ, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലും, സാധാരണക്കാരുടെ ക്ഷേമങ്ങളിലും പ്രത്യേക താൽപര്യം കാണിച്ച വ്യക്തിത്വമായിരുന്നു യോഹന്നാന് മെത്രാപ്പോലീത്തയുടേതെന്ന് ഫോട്ട രക്ഷാധികാരി ഡോ. കെ. സി. ചാക്കോ പറഞ്ഞു.
ഫോട്ട പ്രസിഡന്റ് ജിജി ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റജി കെഴ ബേബി സ്വാഗതവും, തോമസ് കുര്യന് നെടുംതറയില്‍ നന്ദിയും പറഞ്ഞു. കുരുവിള കെ. ജോര്‍ജ്, റജി പി. വർഗീസ് എന്നിവര്‍ സംസാരിച്ചു. അനീഷ് ജോര്‍ജ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് പി.ആര്.ഒയും, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍കോളജ് മാനേജരുമായ ഫാ. സിജോ പന്തപള്ളില്‍ ഓണ്‍ലൈനായി അനുശോചന മീറ്റിങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.