ഐ.​സി.​സി സ​ന്ദ​ർ​ശി​ച്ച ക​മ്യൂ​ണി​റ്റി പൊ​ലീ​സ്​ അ​വേ​ർ​ന​സ്​ മേ​ധാ​വി ല​ഫ്. കേ​ണ​ൽ റാ​ഷി​ദ്​ മു​ബാ​റ​ക്​ അ​ൽ ഖ​യാ​റി​ന്​ പ്ര​സി​ഡ​ൻ​റ്​ എ.​പി. മ​ണി​ക​ണ്ഠ​ൻ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ഐ.​സി.​സി സ​ന്ദ​ർ​ശി​ച്ച്​ ക​മ്യൂ​ണി​റ്റി പൊ​ലീ​സ്​

ദോ​ഹ: ഖ​ത്ത​ർ ക​മ്യൂ​ണി​റ്റി പൊ​ലീ​സ്​ വി​ഭാ​ഗം പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ എം​​ബ​സി അ​പ്പെ​ക്​​സ്​ ബോ​ഡി​യാ​യ ഐ.​സി.​സി സ​ന്ദ​ർ​ശി​ച്ച്​ അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

ക​മ്യൂ​ണി​റ്റി പൊ​ലീ​സ്​ ബോ​ധ​വ​ത്ക​ര​ണ വി​ഭാ​ഗം മേ​ധാ​വി ല​ഫ്. കേ​ണ​ൽ റാ​ഷി​ദ്​ മു​ബാ​റ​ക്​ അ​ൽ ഖ​യാ​റി​ൻ, ക​മ്യൂ​ണി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​കെ.​എം. ബ​ഹാ​വു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ്​ ഐ.​സി.​സി സ​ന്ദ​ർ​ശി​ച്ച​ത്. പ്ര​സി​ഡ​ൻ​റ്​ എ.​പി. മ​ണി​ക​ണ്​​ഠ​ൻ, മ​റ്റു ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​ക്ക് വി​ജ​യാ​ശം​സ നേ​ർ​ന്നു.

റ​മ​ദാ​ൻ, ഈ​ദ്​ ആ​ശം​സ​ക​ൾ നേ​ർ​ന്ന സം​ഘം, ക​മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ന്​ ഇ​ന്ത്യ​ൻ എം​​ബ​സി അ​പെ​ക്​​സ്​ ബോ​ഡി​യു​ടെ നി​ർ​ലോ​ഭ പി​ന്തു​ണ​ക്കും സേ​വ​ന​ത്തി​നും ന​ന്ദി അ​റി​യി​ച്ചു. ക​മ്യൂ​ണി​റ്റി​യു​ടെ പ​രി​പാ​ടി​ക​ൾ​ക്ക്​ പൊ​ലീ​സ്​ വി​ഭാ​ഗ​ത്തി​ന്റെ പി​ന്തു​ണ​യും സം​ര​ക്ഷ​ണ​വും വാ​ഗ്​​ദാ​നം ചെ​യ്​​തു.

Tags:    
News Summary - community police visits ICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.